ബാര്‍ കോഴ കേസ്; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം; തെളിവില്ലാത്തതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് വിജിലന്‍സ്

കൊച്ചി: ബാര്‍ കോഴ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിജിലന്‍സ് ഡയറക്ടറാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. തെളിവില്ലാത്തതിനാലാണ് കേസ് അവസാനിപ്പിച്ചതെന്നും ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് ഇപ്പോള്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മന്ത്രി കെ.ബാബുവിന് 50 ലക്ഷം കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് സുനില്‍കുമാര്‍ എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സത്യവാങ്മൂലം. എന്നാല്‍ നിലവില്‍ അന്വേഷണം നടക്കുന്നില്ലെന്നും കേസ് അവസാനിപ്പിച്ചിട്ടില്ലെന്നും സുനില്‍ കുമാറിന്റെ അഭിഭാഷകന്‍ വാദിച്ചു.
ഹര്‍ജി അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News