പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ; വാദം പൂര്‍ത്തിയായി; ജയരാജന്‍ ഇതുവരെ പ്രതിയല്ലെന്ന് സിബിഐ

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. തലശ്ശേരി സെഷന്‍സ് കോടതിയാണ് വിധിപറയനായി കേസ് മാറ്റിയത്. പി. ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ വാദം പൂര്‍ത്തിയായി.

കേസില്‍ ജയരാജന്‍ ഇതുവരെ പ്രതിയല്ലെന്ന് അറിയിച്ച സിബിഐ കേസിലെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയില്ല. യുഎപിഎ നിലനില്‍ക്കുന്ന കേസിലെ സാഹചര്യങ്ങള്‍ മാറിയിട്ടില്ലെന്നും സിബിഐ വ്യക്തമാക്കി. കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസിന് മറുപടി നല്‍കിയ ശേഷവും സിബിഐ അറസ്റ്റ് നീക്കം ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍ അഡ്വ. കെ വിശ്വന്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

കതിരൂര്‍ കേസില്‍ തന്നെ ചോദ്യം ചെയ്യാനുള്ള സിബിഐയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ അറസ്റ്റ് ചെയ്തു പീഡിപ്പിക്കാന്‍ സിബിഐ ശ്രമം തുടങ്ങിയെന്നും ചൂണ്ടിക്കാട്ടിയാണ് പി.ജയരാജന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News