മലപ്പുറത്തെ കുട്ടികളുടെ ‘ഇലയ്ക്കും മുള്ളിനും കേടില്ലാത്ത’ ‘മിക്കവാറും’ പ്രയോഗത്തെക്കുറിച്ച് ജോയ് മാത്യു; അഥവാ ഒരു പോസ്റ്ററുണ്ടാക്കിയ കഥ

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുവസമിതി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയുടെ വ്യത്യസ്തത നിറഞ്ഞ പോസ്റ്ററിനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.

മലപ്പുറത്തെ കുട്ടികളിൽ നിന്നും നാം പഠിക്കേണ്ടത്
—————————————————————

കോളജ് യൂണിയൻ ,ഫിലിം ഫെസ്റിവൽ ,സ്കൂൾ വാര്ഷികം ,തുടങ്ങി റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം വരെയുള്ള പരിപാടികൾക്ക് ,സൗഹൃദങ്ങൾ ,വ്യക്തി ബന്ധങ്ങൾ ,എന്നിവയെല്ലാം ഉപയോഗിച്ചുള്ള ക്ഷണിക്കൽ നിരവധിയാണ് .നമുക്ക് സമയം ഇല്ല ,നമ്മൾ ജോലി സംബന്ധമായി ദൂരെയാണു എന്നതൊന്നും ക്ഷണിക്കുനവർക്കു പ്രശ്നമല്ലതന്നെ .സംഗതി നമ്മളോടുള്ള സ്നേഹം കൊണ്ടാണെങ്കിലും നമ്മുടെ അവസ്ഥ എത്ര വിവരിച്ചാലും അവർക്ക് മനസ്സിലാകില്ല്ല ,അങ്ങിനെയാണ് മലപ്പുറത്തെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുവസിമിതി നടത്തുന്ന ഫിലിം ഫെസ്റിവലിൽ പങ്കെടുക്കാൻ എന്നെ ക്ഷണിക്കുന്നത് .എന്റെ സമയമില്ലായ്മ അവർ സമ്മതിച്ചു തരുന്നില്ല .ഒടുവിൽ ,വല്ല നിവൃത്തിയുമുണ്ടെങ്കിൽ ഞാൻ പങ്കെടുക്കാം എന്ന് ഞാൻ പറഞ്ഞു .പോസ്റ്റർ അടിച്ചോട്ടെ എന്നായി അവർ ,അപ്പോൾ ഞാൻ തമാശയായിട്ടെങ്കിലും ഇങ്ങിനെ പറഞ്ഞു “മിക്കാവാറും” എന്ന് കൂടെ ചേർത്തേക്കൂ ,എന്നാൽ ഞാൻ വന്നില്ലെങ്കിലും നിങ്ങൾക്കു പിടിച്ചു നിൽക്കാമല്ലോ .അവർ അങ്ങിനെതനെ ചെയ്തു .ഞാൻ പങ്കെടുത്തോ എന്ന് ചോദിച്ചാൽ ഉണ്ട് -ഇല്ല എന്ന അവസ്ഥ …സംഗതി ഗംഭീരമായില്ലേ ? ഇത് ഇനി ആർക്കും പരീക്ഷിക്കാം -ഇത് മലപ്പുറത്തെ കുട്ടികളുടെ പുതിയ കണ്ടുപിടുത്തം നമുക്ക് എവിടെയും പ്രയോഗിക്കാവുന്നത് ,
ഇലയ്ക്കും മുള്ളിനും കേടില്ലാത്തത് .


മലപ്പുറത്തെ കുട്ടികളിൽ നിന്നും പഠിക്കേണ്ടത്
എല്ലാവർക്കും സുപ്രഭാതം

joy

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here