പത്താന്‍കോട്ട് ഭീകരാക്രമണം; മലയാളി യുവാവിനെ ഇന്റലിജന്‍സ് ചോദ്യംചെയ്തു; യുപി പൊലീസ് പിടികൂടിയത് വയനാട് മാനന്തവാടി സ്വദേശിയെ

തിരുവനന്തപുരം: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മലയാളി യുവാവിനെ ഇന്റലിജന്‍സ് ബ്യൂറോ ചോദ്യംചെയ്തു. വയനാട് മാനന്തവാടി സ്വദേശി റിയാസു കുട്ടിയെയാണ് ഇന്റലിജന്‍സ് ചോദ്യംചെയ്തത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്താണ് പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് റിയാസു കുട്ടിക്ക് ബന്ധമുണ്ടോ എന്ന് ഇന്റലിജന്‍സ് ചോദ്യംചെയ്തത്. ഇയാള്‍ക്കൊപ്പം മാലി സ്വദേശികളായ മൂന്നു പേര്‍ കൂടി പിടിയിലായിട്ടുണ്ട്.

13 വര്‍ഷം മുമ്പ് നാടുവിട്ടതാണ് ഇയാളെന്ന് ഇയാളുടെ കുടുംബം അറിയിച്ചു. 13 വര്‍ഷം മുമ്പ് ഒരു സ്പിരിറ്റ് കേസില്‍ പെട്ടാണ് റിയാസു കുട്ടി നാടുവിടുന്നത്. അന്ന് മറ്റൊരു മതസ്ഥനായിരുന്ന ഇയാള്‍ പിന്നീട് ഇസ്ലാം മതത്തിലേക്ക് മാറി റിയാസുകുട്ടി എന്ന പേരു സ്വീകരിക്കുകയായിരുന്നു. ഇയാളുടെ വയനാട്ടിലെ വീട് വയനാട് പൊലീസ് റെയ്ഡ് ചെയ്‌തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News