വാട്‌സ്ആപ്പില്‍ മെസേജ് വായിച്ചെന്ന് അറിയാന്‍ സഹായിക്കുന്ന ബ്ലൂ ടിക്ക് ഒഴിവാക്കാന്‍ മാര്‍ഗം; ഈവര്‍ഷം മുതല്‍ വാട്‌സ്ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ ഫീ ഒഴിവാക്കും

വാട്‌സ്ആപ്പിലെ റീഡ് റസിപ്റ്റ്‌സ് സംവിധാനം എല്ലാവരും അംഗീകരിക്കണമെന്നില്ല. വാട്‌സ്ആപ്പില്‍ അയയ്ക്കുന്ന മെസേജുകള്‍ സ്വീകര്‍ത്താവ് വായിച്ചു എന്ന് അയച്ചയാള്‍ക്ക് മനസ്സിലാകുന്നതിനാണ് റീഡ് റസിപ്റ്റ്‌സ് എന്ന പേരില്‍ നീല ടിക്കുകള്‍ വാട്‌സ്ആപ്പ് ഏര്‍പ്പെടുത്തിയത്. ഇതോടെ സ്വീകര്‍ത്താവിന് മെസേജ് കണ്ടില്ല, വായിച്ചില്ല എന്നു പറയാനുള്ള അവസരം ഇല്ലാതായി. ഇപ്പോഴിതാ റീഡ് റസിപ്റ്റുകള്‍ ഒഴിവാക്കാന്‍ ഒരു മാര്‍ഗമുണ്ട്. ഒരു ലളിതമായ മാര്‍ഗം ഉപയോഗിച്ച് റീഡ് റസീപ്റ്റ്‌സിന്റെ ബ്ലൂ ടിക്കുകള്‍ ഒഴിവാക്കാന്‍ സാധിക്കും.

ഇതിനായി എന്താണു ചെയ്യേണ്ടതെന്നല്ലേ. വാട്‌സ്ആപ്പ് തുറക്കുന്നതിനു തൊട്ടുമുമ്പായി ഫോണില്‍ എയര്‍പ്ലേന്‍ മോഡ് ഓണ്‍ ആക്കിയാല്‍ മതി. ടിക്കുകള്‍ ഗ്രേ കളറില്‍ തന്നെ ആയിരിക്കും. 2014 നവംബറിലാണ് വാട്‌സ്ആപ്പില്‍ റീഡ് റസീപ്റ്റ്‌സ് സംവിധാനം ആരംഭിക്കുന്നത്. മെസേജ് വായിച്ചാല്‍ ഡബിള്‍ ടിക്ക് നീല നിറമായി മാറും. ഇതായിരുന്നു റീഡ് റസീപ്റ്റ്‌സ്. ഇതു വന്നതോടെ ആര്‍ക്കും ആരെയും വാട്‌സ്ആപ്പില്‍ ഒഴിവാക്കാന്‍ വയ്യാതായി.

അതേസമയം, വാട്‌സ്ആപ്പ് അതിന്റെ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ ഫീ ഒഴിവാക്കാന്‍ തീരുമാനിച്ചു. നിലവില്‍ ഒരു ഡോളര്‍ അഥവാ 68 രൂപയാണ് ആനുവല്‍ സബ്‌സ്‌ക്രിപ്ഷന്‍. വിവിധ പ്ലാറ്റ്‌ഫോമുകളില്‍ വാട്‌സ്ആപ്പിന്റെ ആപ്പുകളില്‍ നിന്ന് വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ ഒഴിവാക്കാനാണ് വാട്‌സ്ആപ്പ് തീരുമാനിച്ചത്. നിലവില്‍ ഉപയോഗിച്ച് ഒരു വര്‍ഷം കഴിയുമ്പോള്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫീ അടയ്ക്കണമെന്ന് വാട്‌സ്ആപ്പ് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്. പലരോടും പിന്നീട് ഇത് ആവശ്യപ്പെടാറില്ലെങ്കിലും കാലാവധി നീട്ടി നല്‍കാറുമുണ്ട്.

ബിസിനസ് സ്ഥാപനങ്ങളുമായും മറ്റും നേരിട്ട് ബന്ധം പുലര്‍ത്താന്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സഹായകരമാകുന്ന പുതിയ പ്ലാനുകളും വാട്‌സ്ആപ്പ് ആവിഷ്‌കരിക്കുന്നുണ്ട്. ബിസിനസ് ചെയ്യുന്ന ആളുകളെ ലക്ഷ്യമിട്ടാണ് വാട്‌സ്ആപ്പിന്റെ പുതിയ നീക്കം. ബാങ്ക് അതുപോലെ മറ്റു യൂട്ടിലിറ്റി സര്‍വീസുകള്‍ എന്നിവയുമായി വാട്‌സ്ആപ്പ് വഴി നേരിട്ട് ബന്ധപ്പെടാന്‍ അവസരം ഉണ്ടാകും. ഇതിനായി പുതിയ ടൂളുകള്‍ പരീക്ഷണാര്‍ത്ഥം ആരംഭിക്കുമെന്നും വാട്‌സ്ആപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

എന്നാല്‍, എന്തൊക്കെ ടൂള്‍സ് ആയിരിക്കും പുതുതായി ആരംഭിക്കുക എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബിസിനസുകളും സ്ഥാപനങ്ങളും ഉപയോക്താക്കളുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുക എന്നതാണ് കമ്പനിയുടെ ഉദ്ദേശലക്ഷ്യം. അതേസമയം, സ്ബ്‌സ്‌ക്രിപ്ഷന്‍ ഫീ ഒഴിവാക്കുക എന്നതു കൊണ്ട് പരസ്യങ്ങള്‍ സ്വീകരിച്ചു തുടങ്ങും എന്ന് അര്‍ത്ഥമില്ലെന്ന് കമ്പനി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News