ബ്രിട്ടനില്‍ താമസിക്കുന്ന വിദേശികളായ അമ്മമാര്‍ക്ക് തുടരണമെങ്കില്‍ ഇംഗ്ലീഷ് പഠിക്കണം; ഇംഗ്ലീഷ് പരീക്ഷ പാസ്സാകാത്ത അമ്മമാരെ നാടുകടത്തുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍

ലണ്ടന്‍: ബ്രിട്ടനില്‍ താമസിക്കുന്ന അന്യനാട്ടുകാരായ അമ്മമാര്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്റെ പുതിയ നിബന്ധന. അന്യനാട്ടുകാരായ അമ്മമാര്‍ക്ക് ബ്രിട്ടനില്‍ തുടരണമെങ്കില്‍ ഇനി ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്നാണ് പുതിയ നിബന്ധന. അതും വെറുതെ അറിഞ്ഞാല്‍ പോര. സര്‍ക്കാര്‍ നടത്തുന്ന പുതിയ ഇംഗ്ലീഷ് പരീക്ഷ പാസാകുന്നവരെ മാത്രമേ ഇംഗ്ലണ്ടില്‍ തുടരാന്‍ അനുവദിക്കൂ. അല്ലാത്തവരെ നാടുകടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിച്ചു. പങ്കാളിക്കൊപ്പം ബ്രിട്ടനിലേക്ക് കുടിയേറി രണ്ടര വര്‍ഷമായി കഴിയുന്ന എല്ലാ ഭാര്യമാര്‍ക്കുമാണ് പുതിയ പരീക്ഷ നടത്തുന്നത്.

പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ അവര്‍ ഏതു നാട്ടുകാരാണോ അവിടേക്ക് നാടുകടത്താനാണ് തീരുമാനം. ബ്രിട്ടനില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിനൊപ്പം രാജ്യത്ത് എത്തുന്ന ഭാര്യയേയും കുട്ടികളേയും തിരിച്ചയക്കുമോ എന്ന ചോദ്യത്തിന് അവരെ തുടരാന്‍ അനുവദിക്കുന്ന കാര്യം ഉറപ്പ് നല്‍കാനാകില്ലെന്നും കാമറൂണ്‍ പറഞ്ഞു. ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ രാജ്യത്ത് തുടരാന്‍ കഴിയുന്ന കാര്യത്തില്‍ ഉറപ്പു നല്‍കാനാവില്ല. ബ്രിട്ടനിലേക്ക് വരുന്നവര്‍ക്ക് ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും കാമറൂണ്‍ പറഞ്ഞു.

ഭര്‍ത്താവിനൊപ്പം എത്തിയവരെ തുടരുന്ന കാര്യത്തില്‍ മറ്റൊരു നിബന്ധന വയ്ക്കുന്നുണ്ട് സര്‍ക്കാര്‍. ഇവര്‍ക്ക് രണ്ടരവര്‍ഷം കഴിയുമ്പോള്‍ മറ്റൊരു അവസരം കൂടി കൊടുക്കും. ഇതിലും പരാജയപ്പെട്ടാല്‍ അമ്മമാരെ പുറത്താക്കും. ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ അന്യനാട്ടുകാര്‍ക്ക് ബ്രിട്ടനില്‍ വച്ച് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വാഭാവികമായും പൗരത്വം ലഭിക്കും. തുടര്‍ന്നും അവരെ പിതാവിനൊപ്പം തങ്ങാനും അനുവദിക്കും. പക്ഷേ അവരുടെ അമ്മമാരെ പരീക്ഷ പാസായില്ലെങ്കില്‍ കൂടെ തങ്ങാന്‍ അനുവദിക്കില്ല എന്നതാണ് പുതിയ നിബന്ധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News