മദ്യപിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താവിന്റെ മര്‍ദ്ദനം സഹിക്കാന്‍ വയ്യാതായി; മധ്യവയസ്‌കനെ ഭാര്യ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു

കൊല്‍ക്കത്ത: എന്നും മദ്യപിച്ച് വീട്ടിലെത്തി മര്‍ദ്ദിക്കുന്ന ഭര്‍ത്താവിന്റെ മര്‍ദ്ദനം സഹിക്കാനാകാതെ ഭാര്യ മധ്യവയസ്‌കനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്നു. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരിലാണ് സംഭവം. കാഷിയാര ഗ്രാമത്തില്‍ താമസക്കാരനായ മണിശങ്കര്‍ ദോളുയിയാണ് കൊല്ലപ്പെട്ടത്. ദില്ലിയില്‍ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്ന മണിശങ്കര്‍ അടുത്തിടെയാണ് ഗ്രാമത്തില്‍ സ്ഥിരതാമസമാക്കിയത്. ഇയാള്‍ എന്നും മദ്യപിച്ച് വീട്ടിലെത്തിയ ശേഷം ഭാര്യ ബീനയെ മര്‍ദ്ദിക്കുമായിരുന്നെന്ന് നാട്ടുകാരും പറയുന്നു. ബീനയെ ദാഷ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. മര്‍ദനമേറ്റാണോ അതോ അമിതമായി മദ്യപിച്ചതിനാലാണോ മണിശങ്കര്‍ മരിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരുകയാണ്.

പതിവു പോലെ കഴിഞ്ഞ ശനിയാഴ്ചയും മദ്യപിച്ചാണ് മണിശങ്കര്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് ഭാര്യയെ മര്‍ദിക്കാന്‍ തുടങ്ങി. ഒടുവില്‍ സഹികെട്ട ബീന മണിശങ്കറിനെ തൊട്ടടുത്ത മാവിനോട് ചേര്‍ത്തു കെട്ടുകയായിരുന്നു. മണിശങ്കര്‍ എന്നും ബീനയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് നാട്ടുകാരും സ്ഥിരീകരിക്കുന്നു. ശനിയാഴ്ച ബീന വീട്ടില്‍ ഒരു ലക്ഷ്മീപൂജ ഒരുക്കിയിരുന്നെങ്കിലും അതുപോലും പൂര്‍ത്തിയാക്കാന്‍ മണിശങ്കറിന്റെ മര്‍ദ്ദനം മൂലം സാധിച്ചില്ലെന്ന് അയല്‍ക്കാരിയായ പ്രതിമ ദോളി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here