തളരാത്ത പോരാളിയായി പിണറായി വിജയന്‍; നവകേരള മാര്‍ച്ചിന്റെ നാലാംദിനം പര്യടനം പൂര്‍ത്തിയായി; ചുവപ്പിന്റെ കോട്ടയില്‍ നിന്ന് മാര്‍ച്ച് മലനാട്ടിലേക്ക്

കണ്ണൂര്‍: സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ നാലാംദിനം പര്യടനം കണ്ണൂര്‍ ജില്ലയില്‍ പൂര്‍ത്തിയായി. നാലിടങ്ങളിലാണ് മാര്‍ച്ചിന് സ്വീകരണം ഒരുക്കിയിരുന്നത്. മമ്പറം, പാനൂര്‍, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മാര്‍ച്ചിന് സ്വീകരണം ഒരുക്കി. വന്‍ ജനക്കൂട്ടമാണ് ജനനേതാവിനെ കാണാന്‍ സ്വീകരണ സ്ഥലത്ത് ഒഴുകിയെത്തിയത്. അഞ്ചാം ദിവസം മാര്‍ച്ച് കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി മലയോര ജില്ലയായ വയനാട്ടിലേക്ക് പ്രവേശിക്കും.

ധര്‍മ്മടം മണ്ഡലത്തിലാണ് ആദ്യ സ്വീകരണം ഒരുക്കിയിരുന്നത്. മമ്പറത്തായിരുന്നു സ്വീകരണം. പിണറായി വിജയന്റെ ജന്‍മദേശമായ പിണറായി കൂടി ഉള്‍പ്പെടുന്ന മണ്ഡലമാണ് ധര്‍മ്മടം. അതുകൊണ്ടു തന്നെ ജന്‍മനാട്ടില്‍ ജനനായകന് അത്യുജ്വല വരവേല്‍പാണ് ലഭിച്ചത്. മട്ടന്നൂരില്‍ രക്തസാക്ഷി കുടുംബാംഗങ്ങളുടെ സംഗമത്തില്‍ പിണറായി വിജയന്‍ പങ്കെടുത്തു. അവര്‍ക്കൊപ്പം ഇരുന്ന് അദ്ദേഹം പ്രഭാതഭക്ഷണവും കഴിച്ചു.

തുടര്‍ന്ന് കൂത്തുപറമ്പ് മണ്ഡലത്തിന്റെ സ്വീകരണം പാനൂരിലായിരുന്നു ഒരുക്കിയിരുന്നത്. ബ്രണ്ണന്‍ കോളജിന്റെ ഡിജിറ്റല്‍ മാഗസിന്‍ പിണറായി വിജയന്‍ പ്രകാശനം ചെയ്തു. പിണറായി വിജയന്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ കോളജാണ് ബ്രണ്ണന്‍. അവിടത്തെ 65 വര്‍ഷത്തെ മാഗസിന്റെ ഡിജിറ്റല്‍ രൂപമാണ് പ്രകാശനം ചെയ്തത്. കോളജിലെ പൂര്‍വവിദ്യാര്‍ത്ഥികളെയും പഴയകാല സുഹൃത്തുക്കളെയും കണ്ട് സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തു. തലശ്ശേരി നഗരത്തിലും കണ്ണൂര്‍ നഗരത്തിലുമായിരുന്നു അവസാന രണ്ടു സ്വീകരണ കേന്ദ്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here