സോളാര്‍ കേസ്; ഇടക്കാല റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ നിലപാട് ഇന്ന്; സര്‍ക്കാരിന് പ്രത്യേക നിലപാടില്ല

കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പിക്കുന്ന കാര്യത്തില്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്നു തീരുമാനം പറയും. ഹാജരാകാത്ത സാക്ഷികളെ കമ്മീഷന്റെ അധികാരം ഉപയോഗിച്ച് നിര്‍ബന്ധപൂര്‍വം ഹാജരാക്കുന്ന കാര്യത്തിലും കമ്മീഷന്‍ ഇന്ന് ഉത്തരവിടും. ഇടക്കാല റിപ്പോര്‍ട്ട് സമര്‍പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക നിലപാടില്ലെന്ന് സര്‍ക്കാര്‍ ഇന്നലെ കമ്മീഷനെ അറിയിച്ചിരുന്നു. ഇന്നലെ നടന്ന സിറ്റിംഗില്‍ മുഖ്യമന്ത്രിയുടെ വിസ്താരം നീട്ടിവയ്ക്കുന്ന കാര്യത്തില്‍ കമ്മീഷന്‍ കക്ഷികളുടെ അഭിഭാഷകരുടെ അഭിപ്രായം തേടിയിരുന്നു.

നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കമ്മീഷനെ അറിയിച്ചത്. ഇടക്കാല റിപ്പോര്‍ട്ട് സംബന്ധിച്ച് സര്‍ക്കാറിന് പ്രത്യേകിച്ച് നിര്‍ദേശങ്ങളില്ലെന്നും പൂര്‍ണമായ റിപ്പോര്‍ട്ടാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കമ്മീഷനെ അറിയിച്ചു. എന്നാല്‍ സിറ്റിങ്ങില്‍ പങ്കെടുത്ത ഭൂരിഭാഗം അഭിഭാഷകരും ഇടക്കാല റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നാണ് നിര്‍ദേശിച്ചത്.

അതേസമയം, സരിത എസ് നായരെ താന്‍ പലതവണ കണ്ടിട്ടുള്ളതായി മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ജിക്കുമോന്‍ കമ്മീഷനില്‍ മൊഴി നല്‍കി. ടീം സോളാറിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയിലാണ് ആദ്യം സംസാരം തുടങ്ങിയത്. പിന്നീട് അത് സ്വകാര്യ വിളിയിലേക്കും മാറി. സരിതയോട് കുടുംബകാര്യങ്ങളും ലൈംഗികകാര്യങ്ങളും പറയാറുണ്ടായിരുന്നെന്നും ജിക്കുമോന്‍ മൊഴി നല്‍കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here