കതിരൂര്‍ കേസില്‍ പി ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല; പ്രതിയല്ലാത്തതിനാല്‍ ജാമ്യം എടുക്കേണ്ടെന്ന് കോടതി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നിരസിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം എടുക്കേണ്ടതില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായ ശേഷം ഇന്നലെ കോടതി വിധി പറയാനായി മാറ്റുകയായിരുന്നു.

കേസില്‍ ജയരാജന്‍ ഇതുവരെ പ്രതിയല്ലെന്ന് അറിയിച്ച സിബിഐ കേസിലെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. യുഎപിഎ നിലനില്‍ക്കുന്ന കേസിലെ സാഹചര്യങ്ങള്‍ മാറിയിട്ടില്ലെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസിന് മറുപടി നല്‍കിയ ശേഷവും സിബിഐ അറസ്റ്റ് നീക്കം ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍ അഡ്വ. കെ വിശ്വന്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News