എല്ലാം സ്മാര്‍ട്ടായ കാലത്ത് സ്മാര്‍ട്ട് കലോത്സവത്തിനായി സമ്മോഹനം മൊബൈല്‍ ആപ്

എല്ലാം സ്മാര്‍ട്ടായ കാലത്തെ സ്‌കൂള്‍ കലോത്സവവും സ്മാര്‍ട്ടാകുന്നു. എന്തിനും ഏതിനും മൊബൈല്‍ ആപ്പുള്ള കാലത്ത് കലോത്സവ വിവരങ്ങളും ഇനി ആപ്ലിക്കേഷനില്‍ നിങ്ങളുടെ വിരല്‍ത്തുമ്പിലെത്തും. കലോത്സവ തുടിപ്പുകള്‍ അതിവേഗം വിരല്‍ത്തുമ്പിലെത്തിക്കുന്ന ഐടി@സ്‌കൂള്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി എത്തിക്കഴിഞ്ഞു. സമ്മോഹനം എന്നാണ് ആപ്ലിക്കേഷനു പേരിട്ടിരിക്കുന്നത്.

പോയിന്‌റുകളുടെ അടിസ്ഥാനത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ജില്ലകളുടെ വിവരങ്ങള്‍, കലോത്സവ പ്രോഗ്രാമിന്റെ ചാര്‍ട്ട്, വേദികള്‍ എന്നിവയെല്ലാം ആപ്പില്‍ ലഭ്യമാണ്. ഇതിനു പുറമേ മത്സരാര്‍ത്ഥികള്‍ക്ക് സ്വന്തം പ്രകടനം വിലയിരുത്താന്‍ സഹായിക്കുന്ന ഡിലേഡ് ടെലികാസ്റ്റിംഗ്, വീഡിയോ ഓണ്‍ ഡിമാന്റ്, തത്സമയഫലം അപ്‌ലോഡിംഗ് തുടങ്ങി നിരവധി സേവനങ്ങളാണ് സമ്മോഹനത്തില്‍ ഐടി@സ്‌കൂള്‍ ഒരുക്കിയിരിക്കുന്നത്.

ഇതിനെല്ലാം പുറമേ എല്ലാ വേദിയിലും ഫൈബര്‍ ഒപ്റ്റിക് വഴി ഹൈസ്പീഡ് ഇന്റര്‍നെറ്റ് സംവിധാനവും സൗജന്യ വൈഫൈയും ഐടി@സ്‌കൂള്‍ തയ്യാറാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News