മോഹന്‍ലാലിന്റെ മൂന്നു സിനിമകള്‍ക്ക് ആദ്യഭാഗം വരുന്നു; കീര്‍ത്തിചക്രയ്ക്കും കുരുക്ഷേത്രയ്ക്കും കാണ്ഡഹാറിനും പ്രീക്വല്‍ ഒരുക്കുന്നതും മേജര്‍ രവി

സിനിമകള്‍ക്ക് തുടര്‍ച്ചകളുണ്ടാകുന്നത് സാധാരണയാണ്. മോഹന്‍ലാലിന്റെ തന്നെ കിരീടം, ദേവാസുരം, നാടോടിക്കാറ്റ്, തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം സീക്വലുകള്‍ ഉണ്ടായിരുന്നു. എല്ലാം സൂപ്പര്‍ഹിറ്റ് ആകുകയും ചെയ്തു. ഇതാദ്യമായാണ് ഒരു സിനിമയ്ക്ക് പ്രീക്വല്‍ അഥവാ ആദ്യഭാഗം ഉണ്ടാകുന്നത്. അതും മോഹന്‍ലാലിന്റെ മൂന്നു സിനിമകള്‍ക്ക് ഒരുമിച്ചാണ് ആദ്യഭാഗം തയ്യാറാകുന്നത്.

മേജര്‍ രവി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്കാണ് ആദ്യഭാഗം വരുന്നത്. വാര്‍ 1971 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മേജര്‍ മഹാദേവനായിട്ടും അദ്ദേഹത്തിന്റെ അച്ഛനായിട്ടും മോഹന്‍ലാല്‍ അഭിനയിക്കുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രം രാജസ്ഥാന്‍ ബോര്‍ഡറിലും പഞ്ചാബിലുമായിട്ടാണ് ചിത്രീകരിക്കുക. വിവിധ ഭാഷകളില്‍ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ടാകും. മെയ് മാസത്തില്‍ സിനിമ ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News