കുട്ടികള്‍ നന്നായി ഉറങ്ങട്ടെ; ഉറക്കക്കുറവ് കൗമാരക്കാരുടെ പഠനത്തെയും പെരുമാറ്റത്തെയും ബാധിക്കുമെന്ന് പഠനം

കൗമാരക്കാരിലെ ഉറക്ക പ്രശ്‌നം അവരുടെ പെരുമാറ്റത്തെയും പഠനത്തെയും ആരോഗ്യത്തെയും ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍. കൗമാരക്കാരില്‍ ഉറക്കം കുറയുന്നതും അതല്ലെങ്കില്‍ ദീര്‍ഘനേരത്തെ ഉറക്കവും പ്രശ്‌നമുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഉറക്കത്തിന്റെ അപര്യാപ്തതയും ഉറക്ക പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. കാരണം നിരവധി ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും സമ്മര്‍ദ്ദങ്ങളെ നിയന്ത്രിക്കുന്നതുമായ നാഡീവ്യവസ്ഥയില്‍ ഉറക്കത്തിന്റെ തകരാര്‍ മൂലം താളപ്പിഴകളുണ്ടാകുമെന്ന് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ബിര്‍മിംഗ്ഹാമിലെ അലബാമ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഉറക്കവും സമ്മര്‍ദ്ദങ്ങളുടെ പ്രതിപ്രവര്‍ത്തനങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനത്തിന് വിധേയമാക്കിയത്. ഉറക്കത്തിന്റെ ദൈര്‍ഘ്യവും ഉറക്ക പ്രശ്‌നങ്ങളും പഠനത്തിന് വിധേയമാക്കി. കൗമാരക്കാരെയും അവരുടെ രക്ഷിതാക്കളെയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലിംഗാടിസ്ഥാനത്തില്‍ പരിശോധനാഫലം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും ഗവേഷകര്‍ നിരീക്ഷിച്ചു.

പലരും ഉറക്കത്തിന്റെ അപര്യാപ്തത നേരിടുന്നതായി പഠനത്തില്‍ കണ്ടെത്തി. ഉറക്കക്കുറവ് ഇവരുടെ പല പ്രവര്‍ത്തനങ്ങളിലും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കിയത്. 13 വയസ്സു വരെ പ്രായമുള്ള 84 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. സോഷ്യല്‍ സ്‌ട്രെസ് ടെസ്റ്റ് ആണ് ഇവരില്‍ നടത്തിയത്. ഇത് സ്‌ട്രെസിനോടുള്ള അവരുടെ ശാരീരിക പ്രതികരണം അറിയുന്നതിനു വേണ്ടിയായിരുന്നു. ആള്‍ക്കൂട്ടത്തിനു മുന്നില്‍ സംസാരിക്കുന്നതട
ക്കമുള്ള പരീക്ഷകളാണ് ഇവര്‍ക്കായി ഒരുക്കിയത്. പരീക്ഷയ്ക്കു ശേഷമുള്ള സമ്മര്‍ദ്ദത്തിന്റെ അളവു രേഖപ്പെടുത്തുന്നതിനായി ഇവരുടെ ശബ്ദ സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

ഇവരില്‍ കണ്ടെത്തിയ പ്രധാന പ്രശ്‌നങ്ങള്‍ ഇവയായിരുന്നു. രാവിലെ എഴുന്നേല്‍ക്കാന്‍ പലതവണ വിളിക്കേണ്ടി വരുക. രാത്രിയില്‍ ശരിയായി ഉറക്കം ലഭിക്കാതിരിക്കുക. പകല്‍ എപ്പോഴും ക്ഷീണിതനായോ ഉറക്കം തൂങ്ങിയോ കാണപ്പെടുക. ഉറക്കത്തില്‍ സംതൃപ്തനാകാതിരിക്കുക എന്നിവയായിരുന്നു അത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News