രണ്ടാനമ്മയെ തെറി പറഞ്ഞുള്ള ട്വീറ്റ് പൂജ ബേദി പിന്‍വലിച്ചു; ഒപ്പം പിതാവ് കബീര്‍ ബേദിക്ക് നാലാംവിവാഹ ആശംസകളും

പിതാവ് കബീര്‍ ബേദിയുടെ നാലാം വിവാഹത്തെ വിമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റ് പൂജ ബേദി പിന്‍വലിച്ചു. രണ്ടാനമ്മയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച പൂജയുടെ ട്വീറ്റ് ബോളിവുഡില്‍ ഏറെ ചര്‍ച്ചയായിരുന്നു. എതിര്‍പ്പ് പരസ്യമാക്കിക്കൊണ്ടുള്ള നടിയുടെ ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

 

രണ്ടാനമ്മ ക്രൂരയായ മന്ത്രവാദിനിയാണെന്നും ചെകുത്താനാണെന്നും പൂജ ട്വീറ്റില്‍ പറയുന്നു. ജനുവരി 15നാണ് കബീര്‍ ബേദി എഴുപതുകാരി പര്‍വീണ്‍ ദുസന്‍ജിനെ വിവാഹം ചെയ്തത്. വിവാഹത്തിന് മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയ വഴിയും ഏറെ ദേശീയപ്രാധാന്യം ലഭിച്ചിരുന്നു. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷമെടുത്ത കുടുംബ ഫോട്ടോയില്‍ പൂജാ ബേദി ഉണ്ടായിരുന്നില്ല. ഇതും ഏറെ ചര്‍ച്ചയായിരുന്നു.

തെറി പോസ്റ്റ് വൈറലായതോടെ ആരാധകരും ബന്ധുക്കളും പൂജയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. കുടുംബത്തിനുള്ളിലെ കാര്യങ്ങളില്‍ പരസ്യമായി വിഴുപ്പലക്കല്‍ നടത്തുന്നത് ശരിയല്ലെന്നായിരുന്നു അവരുടെ അഭിപ്രായം. തുടര്‍ന്നാണ് നടി പോസ്റ്റ് ഡിലീറ്റ് ചെയ്ത് പിതാവിന് ആശംസ അറിയിക്കുകയും ചെയ്തത്.

പ്രശസ്ത ഒഡീസി നര്‍ത്തകിയും മോഡലുമായിരുന്ന പ്രോതിമാ ബേദിയായിരുന്നു കബീറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിലുള്ള മക്കളാണ് പൂജ ബേദിയും സഹോദരന്‍ സിദ്ധാര്‍ത്ഥും. പിന്നീട് ഫാഷന്‍ ഡിസൈനറായ സൂസെയ്ന്‍ ഹംഫ്രെയ്‌സിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ആദം എന്ന മകനുണ്ട്. ഈ ബന്ധം പിരിഞ്ഞതിന് ശേഷം 1990ല്‍ ടിവി റേഡിയോ അവതാരകയായ നിക്കിയെ കിരണ്‍ വിവാഹം ചെയ്തു. 2005ല്‍ ആ ബന്ധത്തില്‍ നിന്നും കബീര്‍ വിവാഹ മോചനം നേടി.

പൃഥ്വിരാജ് നായകനായ അനാര്‍ക്കലി എന്ന ചിത്രത്തില്‍ കബീര്‍ ബേദി ജാഫര്‍ ഇമാം എന്ന നേവി അഡ്മിറലിന്റെ വേഷത്തില്‍ അഭിനയിച്ചിരുന്നു. ഈ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധയും നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here