കൂടുതല്‍ കരുത്തോടെ പ്രിയങ്കരനായ പള്‍സര്‍ വീണ്ടുമെത്തുന്നു; പള്‍സര്‍ സിഎസ് 400 ഫെബ്രുവരി 1ന് എത്തും

നിരത്തുകളില്‍ ഏറെ പ്രിയങ്കരനായ ബജാജ് പള്‍സര്‍ വീണ്ടും എത്തുന്നു. കരുത്തു വര്‍ധിപ്പിച്ച് ബജാജ് പള്‍സര്‍ ഫെബ്രുവരി 1ന് വീണ്ടും നിരത്തിലെത്തും. പള്‍സര്‍ 200 എന്‍എസ് എഫ്‌ഐ ആയിരിക്കും ഫെബ്രുവരിയില്‍ ബജാജ് പുറത്തിറക്കുക എന്നായിരുന്നു ആദ്യം സൂചന എങ്കിലും സിഎസ് 400 ആയിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2014 ഓട്ടോ എക്‌സ്‌പോയിലണ് പള്‍സര്‍ സിഎസ് 400 ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. മുന്‍പിറങ്ങിയ പള്‍സര്‍ മേഡലുകളേക്കാള്‍ കരുത്താര്‍ജിച്ചാണ് പുതിയ സിഎസ് 400 എത്തുന്നത്.

കെടിഎം ഡൂക്കിന്റെ 390, ആര്‍സി 390 മോഡലുകളില്‍ കാണുന്ന അതേ എന്‍ജിന്‍ തന്നെയായിരിക്കും പുതിയ പള്‍സറിലും കരുത്തു പകരുക എന്നാണ് അറിയുന്നത്. 375 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 4 വാല്‍വ് ട്രിപ്പിള്‍ സ്പാര്‍ക് എന്‍ജിനാണ് ഇത്. 6 സ്പീഡ് ട്രാന്‍സ്മിഷനാണ് ഗിയര്‍ബോക്‌സ്. ഫ്രണ്ടിലും ബാക്കിലും ഡിസ്‌ക് ബ്രേക്കുകളും വാഹനത്തിന്റെ പ്രത്യേകതയായിരിക്കും. 1.85 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News