അഹമ്മദാബാദ്: സമ്പൂര്‍ണ മദ്യനിരോധനമുള്ള ഗുജറാത്തില്‍ മദ്യലോറി മറിഞ്ഞത് ആഘോഷമാക്കി പ്രദേശവാസികള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ കിട്ടിയ കുപ്പികളെല്ലാം ചാക്കിലാക്കി പ്രദേശവാസികള്‍ സ്ഥലം വിടുകയായിരുന്നു. ധനേരയിലെ സമര്‍വാഡയിലായിരുന്നു സംഭവം. വിവരം കാട്ടുതീ പോലെ പടര്‍ന്നതോടെ ഓടിക്കൂടിയ പ്രദേശവാസികള്‍ ചാക്കുകളില്‍ നിറച്ചാണ് കുപ്പികള്‍ കൊണ്ടുപോയത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അപകട വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പൊട്ടിയ കുപ്പികളും തലകീഴായി മറിഞ്ഞുകിടക്കുന്ന ലോറിയും മാത്രമാണ്. ലോറിയുടെ ഡ്രൈവര്‍ അപകടം നടന്നയുടന്‍ സ്ഥലംവിട്ടിരുന്നു. റോഡില്‍നിന്നും അഞ്ചടിയോളം താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here