അസിനും രാഹുല്‍ ശര്‍മ്മയും വിവാഹിതരായി; ചടങ്ങുകള്‍ ക്രിസ്ത്യന്‍-ഹിന്ദു മതാചാരപ്രകാരം

പ്രശസ്ത ചലച്ചിത്രതാരം അസിനും മൈക്രോമാക്‌സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയും വിവാഹിതരായി. ക്രിസ്ത്യന്‍ മതാചാരപ്രകാരം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ദില്ലി ദുസിത് ദേവരാന ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അമ്പതോളം പേര്‍ പങ്കെടുത്തു. വൈകുന്നേരം ഹിന്ദു ആചാരപ്രകാരവും ചടങ്ങ് നടക്കും.

വേരാ വാങ്ക് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് അസിന്‍ അണിഞ്ഞത്. ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് സബ്യസാചിയാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 23-ാം തീയതി സുഹൃത്തുക്കള്‍ക്കായി മുംബൈയില്‍ റിസപ്ഷനും താരം ഒരുക്കിയിട്ടുണ്ട്.  

ഏറെക്കാലമായി പ്രണയത്തിലായിരുന്നു അസിനും രാഹുലും. പ്രണയകഥ ഗോസിപ്പായി പരന്നതോടെ രാഹുലുമായുള്ള വിവാഹവാര്‍ത്ത അസിന്‍ തന്നെ വെളിപ്പെടുത്തുകയായിരുന്നു. ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസുകാരില്‍ ഒരാളാണ് രാഹുല്‍ ശര്‍മ്മ. നടന്‍ അക്ഷയ്കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിന് പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News