ബീഫ് നിരോധിച്ച നരേന്ദ്രമോദിക്കും മനോഹര്‍ പരീക്കര്‍ക്കും ഐഎസിന്റെ വധഭീഷണി; ഭീഷണി സന്ദേശം എത്തിയത് പോസ്റ്റ് കാര്‍ഡ് രൂപത്തില്‍

പനാജി: ഇന്ത്യയില്‍ ബീഫ് നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെയും കൊല്ലുമെന്ന് ഇസ്ലാമിക് ഭീകരരുടെ വധഭീഷണി. പോസ്റ്റുകാര്‍ഡിലാണ് ഐഎസിന്റെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചത്. ഇന്ത്യയില്‍ ബീഫ് കഴിക്കാന്‍ അനുവാദം നല്‍കുന്നതു വരെ നിങ്ങള്‍ സൂക്ഷിക്കണം എന്നാണ് കത്തിലെ ഉള്ളടക്കം. മോദിയുടെയും പരീക്കറുടെയും പേരുകള്‍ കത്തില്‍ പരാമര്‍ശിച്ചിട്ടുമുണ്ട്. കത്തിനെകുറിച്ച് ഗോവ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആഭ്യന്തര പൊതുഭരണകാര്യ വകുപ്പുകളുടെ ഓഫീസുകളിലാണ് കത്ത് എത്തിയത്. അന്വേഷണം ആരംഭിച്ചതായി ഗോവ പൊലീസ് ഐജി വി രംഗനാഥന്‍ പറഞ്ഞു. ബീഫ് നിരോധിച്ച സമയം മുതല്‍ മോദിയും പരീക്കറും നിരീക്ഷണത്തിലാണെന്ന് കത്തില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആയിരിക്കും കേസ് അന്വേഷിക്കുകയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

പോസ്റ്റുകാര്‍ഡ് ഇന്ത്യയില്‍ നിന്നു തന്നെയാണ് പോസ്റ്റു ചെയ്തിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തി. ഗോവയില്‍ മനോഹര്‍ പരീക്കറുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News