ഐ ട്വന്റിയെ അതിവേഗം ഓടിത്തോല്‍പിച്ച് ബെലേനോ; ഇന്ത്യന്‍ നിരത്തില്‍ ഇറങ്ങിയ ഉടന്‍ നമ്പര്‍ വണ്‍

ദില്ലി: നിരത്തിലിറങ്ങിയ നാളുകള്‍ക്കുള്ളില്‍ ബദ്ധവൈരികളായ ഹുണ്ടായിയെ പിന്തള്ളി മാരുതി. ഹുണ്ടായിയുടെ ഐ ട്വന്റിയെയാണ് വില്‍പനയില്‍ മാരുതിയുടെ പുതിയ കാര്‍ ബെലേനോ ഹാച്ച്ബായ്ക്ക് പിന്തള്ളിയത്. ഇതോടെ ഇരു കാര്‍നിര്‍മാതാക്കളും തമ്മിലുള്ള മത്സരം ശക്തമായി.

ഡിസംബറിലെ വില്‍പനയിലാണ് ഐ ട്വന്റിയെ പിന്തള്ളി ബലേനോ നമ്പര്‍ വണ്ണായത്. 10379 ഐട്വന്റികള്‍ ഇക്കാലത്തു വിറ്റപ്പോള്‍ 10572 ബെലേനോകളാണ് വിറ്റത്. നവംബറിലാണ് മാരുതിയുടെ പുതിയ വില്‍പനശാലകളായ നെക്‌സകള്‍ വഴി ബെലേനോ നിരത്തിലെത്തിത്തുടങ്ങിയത്.

ഹുണ്ടായിയുടെ പുതിയ കാര്‍ ക്രെറ്റയും ദില്ലി ഓട്ടോ ഷോയില്‍ മാരുതിയുടെ വിറ്റാറാ ബ്രേസയും അവതരിപ്പിക്കപ്പെടുന്നതോടെ ഇരു കമ്പനികളുടെയും മത്സരം കടുക്കും. നിലവില്‍ ബെലേനോ ലഭിക്കാന്‍ ഏറെ നാളുകള്‍ കാത്തിരിക്കേണ്ട ആവശ്യമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News