ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; അശോക് വാജ്‌പേയി ഡി ലിറ്റ് ബിരുദം തിരികെ നല്‍കി; ഹൈദരാബാദ് സര്‍വകലാശാലയ്‌ക്കെതിരെ പ്രതിഷേധം ശക്തം

ഹൈദരാബാദ്: വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്‍ അശോക് വാജ്‌പേയി ഡി ലിറ്റ് ബിരുദം തിരികെ നല്‍കി. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയ്ക്കാണ് ബിരുദം തിരികെ നല്‍കിയത്. ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് ഡോക്ടറേറ്റ് ബിരുദം തിരികെ നല്‍കിയത്.

നേരത്തെ രാജ്യത്ത് സംഘപരിവാര്‍ ആക്രമണങ്ങള്‍ പെരുകിയ സാഹചര്യത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി നല്‍കിയ സാഹിത്യ പുരസ്‌കാരവും തിരികെ നല്‍കിയിരുന്നു. ഡോ. എംഎം കല്‍ബുര്‍ഗി ഉള്‍പ്പടെയുള്ളവരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് പുരസ്‌കാരം തിരികെ നല്‍കിയത്.

ഹൈദരാബാദ് സര്‍വകലാശാലയുടെ ദലിത് വിരുദ്ധ നിലപാടുകളാണ് ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. ഈ സാഹചര്യത്തില്‍ ഹൈദരാബാദ് സര്‍വകലാശാല നല്‍കിയ ബിരുദവുമായി എനിക്ക് എങ്ങനെ തുടരാനാവുമെന്ന് സാഹിത്യകാരനായ അശോക് വാജ്‌പേയി ചോദിക്കുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡോക്ടറേറ്റ് ബിരുദം തിരികെ നല്‍കുന്ന കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News