തെറി പറഞ്ഞവര്‍ക്ക് മറുപടിയുമായി നസീമ; തകര്‍ക്കാന്‍ ശ്രമിക്കരുത്; തോല്‍പ്പിക്കാന്‍ മരണത്തിനും ദൈവത്തിനും മാത്രമേ കഴിയൂവെന്നും കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖിന്റെ മുന്‍ഭാര്യയുടെ ഫേസ്ബുക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായം പറഞ്ഞതിന് ലഭിച്ച രൂക്ഷ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖിന്റ മുന്‍ ഭാര്യ ജെ നസീമ. തെറി പറയുന്നവര്‍ ചാവേറുകള്‍ ആണ് എന്ന വിമര്‍ശനത്തോടെ തുടങ്ങുന്ന ഫേസ്ബുക് പോസ്റ്റിലാണ് നസീമയുടെ മറുപടി.

‘അപവാദം പ്രചരിപ്പിച്ചും പരിഹസിച്ചും ഭീഷണിപ്പെടുത്തിയും എന്നെ തകര്‍ക്കാന്‍ ശ്രമിക്കരുത്. ഞാനൊരു പെണ്ണാണ്ണ്. ഒരു പിന്‍ബലവുമില്ലാത്ത ഒരു സ്ത്രീ മാത്രം. എനിക്കര്‍ഹതപ്പെട്ട അവകാശത്തിനു വേണ്ടിയാണ് ഞാന്‍ കൈ നീട്ടുന്നത്. അത് കൊണ്ട് തന്നെ എനിക്കാരെയും ഭയക്കേണ്ട കാര്യമില്ല. എന്റെ ഭൂതകാലം അന്വേഷിക്കാന്‍ ഭൂതക്കണ്ണാടി വെച്ചു നോക്കുന്നവര്‍ അതിന് വേണ്ടി ഓടിനടക്കണമെന്നില്ല. ഒരു വ്യാഴവട്ടക്കാലം എനിക്കൊപ്പം കഴിഞ്ഞിരുന്ന പ്രിയ നേതാവ് തന്നെ പറഞ്ഞുതരും.’ – നസീമ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

‘എല്ലാവര്‍ക്കും കൂടി മറുപടി പറയാന്‍ എനിക്ക് സമയമില്ല. സ്വന്തം മക്കളുടെ പേരില്‍ ഒരു മാതാവും കളവു പറയില്ലെന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ. കളവുപറയുമെന്ന് സംശയിക്കുന്നവര്‍ സ്വന്തം മാതാവിനോട് ചോദിക്കുക. അവര്‍ പറഞ്ഞുതുരം. അങ്ങിനെ പറയാനികില്ലെന്ന്. എന്നെ തോല്‍പ്പിക്കാന്‍ എന്റെ മരണത്തിനും ദൈവത്തിനും മാത്രമേ കഴിയൂ.’- നസീമ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News