മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; വെളളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന വിഎസിന്റെ ഹര്‍ജിയില്‍ വിജിലന്‍സ് കോടതി വിധി ഇന്ന്

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് വിധി പറയും.

മൈക്രോ ഫിനാന്‍സില്‍ 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയ രഹസ്യ പരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാകും വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ കോടതി അന്തിമതീരൂമാനമെടുക്കുക.

2003 മുതല്‍ 2015 വരെയുള്ള കാലയളവില്‍ പിന്നോക്ക വികസനകോര്‍പ്പറേഷനില്‍ നിന്ന് എസ്എന്‍ഡിപി വായ്പയെടുത്ത 15 കോടി രൂപ വ്യാജപേരുകള്‍ നല്‍കി വെള്ളാപ്പള്ളിയും കൂട്ടരും തട്ടിയെടുത്തുവെന്നാണ് വിഎസ് നല്‍കിയ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News