ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; സ്മൃതി ഇറാനിയുടെ ഇടപെടല്‍ വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ഇടപെടല്‍ വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. രോഹിത് ഉള്‍പ്പെടെ അഞ്ചു ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാനവവിഭവശേഷി മന്ത്രാലയം വൈസ് ചാന്‍സിലര്‍ക്ക് അഞ്ച് കത്തുകളാണ് എഴുതിയത്.

കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയുടെ കത്ത് ലഭിച്ചതിനു ശേഷമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രാലയം യൂണിവേഴ്‌സിറ്റിയുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്.

സെപ്തംബറിനും നവംബറിനുമിടയ്ക്കാണ് ഒരേ വിഷയത്തില്‍ ഇത്രയും കത്തുകള്‍ സ്മൃതി ഇറാനിയുടെ ഓഫീസ് അയച്ചത്. ഇതിന് ശേഷം സെപ്തംബര്‍ 24, ഒക്ടോബര്‍ ആറ്, 20, നവംബര്‍ 19 തീയതികളില്‍ നാല് കത്തുകളാണ് മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അയച്ചത്. ഇതിനിടെ സര്‍വകലാശാല വിസി രോഹിതടക്കമുള്ള അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തകരായ അഞ്ച് ദളിത് ഗവേഷക വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്.

സംഭവത്തില്‍ കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയയ്ക്കും സര്‍വകലാശാല വിസി അപ്പറാവുവിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പട്ടികജാതി, പട്ടിക വര്‍ഗ നിയമപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News