പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ജെഎന്‍യു ക്യാമ്പസില്‍ തള്ളി; പരാതി നല്‍കാന്‍ പോയ വിദ്യാര്‍ത്ഥിനികള്‍ക്ക് പൊലീസിന്റെ മര്‍ദ്ദനം

ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ തള്ളി. ജെഎന്‍യു ക്യാമ്പസിന്റെ ഈസ്റ്റ് ഗേറ്റിലാണ് പെണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ജെഎന്‍യുവിലെ ഒരു ജീവനക്കാരന്റെ മകനും അഞ്ചു സുഹൃത്തുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ചതെന്നാണ് ദേശീയമാധ്യമങ്ങളില്‍ നിറയുന്ന റിപ്പോര്‍ട്ടുകള്‍.

സംഭവത്തെ കുറിച്ച് പരാതിപ്പെടാന്‍ പോയ വിദ്യാര്‍ത്ഥിനികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. വസന്ത് കുഞ്ജ് പൊലീസ് സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികളെയാണ് മര്‍ദ്ദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News