കൗമാര മേളയുടെ രണ്ടാംദിനം 18 വേദികളിലായി 50ലധികം മത്സരങ്ങള്‍; ലളിത ഗാനവും മാപ്പിളപ്പാട്ടും ആകര്‍ഷണ ഇനങ്ങള്‍

തിരുവനന്തപുരം: 56-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് 18 വേദികളിലായി 50ലധികം മത്സരങ്ങളാണ് നടക്കുക. ലളിത ഗാനവും മാപ്പിളപ്പാട്ടും രണ്ടാം ദിവസത്തെ ആകര്‍ഷണ ഇനങ്ങളാണ്.

കലോത്സവത്തിന്റെ പ്രധാന വേദി ഉണര്‍ന്നത് ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ മോഹിനിയാട്ട മത്സരത്തിലൂടെയാണ്. വിധികര്‍ത്താക്കള്‍ക്ക് യോഗ്യത പോരെന്ന് പറഞ്ഞ് തൊട്ട് പിന്നാലെ നൃത്താധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. പ്രതിഷേധത്തിനിടയിലും മോഹിനിമാര്‍ അവരുടെ ലാസ്യഭാവം ഭംഗിയായി അവതരിപ്പിച്ചു. മത്സരം വൈകിയതിന് പുറമെ ക്രമീകരണങ്ങളിലെ പാളിച്ചകളുടെ അകമ്പടിയോടെയാണ് ഭരതനാട്യ മത്സരത്തിന് തുടക്കമായത്. ആവര്‍ത്തന വിരസതയ്‌ക്കൊപ്പം വേദിയിലെ അസൗകര്യങ്ങളും വിധികര്‍ത്താക്കളെ വലച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News