‘ജിഹാദി ജോണ്‍’ കൊല്ലപ്പെട്ടെന്ന് ഐഎസിന്റെ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഭീകരസംഘത്തിലെ തലവെട്ടല്‍ സൂത്രധാരന്‍

റാഖ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്‍ ‘ജിഹാദി ജോണ്‍’ കൊല്ലപ്പെട്ടെന്ന് ഐഎസിന്റെ സ്ഥിരീകരണം. ഇന്നു പുലര്‍ച്ചെയാണ് ഐഎസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച് കൊണ്ട് വീഡിയോ പുറത്തിറക്കിയത്. ഐഎസിന്റെ ഓണ്‍ലൈന്‍ മാഗസിനായ ദാബിഖിലാണ് ജിഹാദി ജോണിന്റെ മരണ വാര്‍ത്തയുള്ളത്.

ജിഹാദി ജോണ്‍ എന്ന മുഹമ്മദ് എംവാസിയെ കൊലപ്പെടുത്തിയെന്ന് കഴിഞ്ഞ നവംബറില്‍ യുഎസ് സൈന്യം അവകാശപ്പെട്ടിരുന്നു. വടക്കന്‍ സിറിയയിലെ റഖയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഐഎസിന്റെ സ്ഥിരീകരണമുണ്ടായത് ഇന്നാണ്.
മുഹമ്മദ് എംവാസിയുടെ മരണത്തിന് ശേഷം ജിഹാദി ജോണ്‍ എന്ന പേരില്‍ മറ്റൊരാള്‍ ഐഎസിന്റെ വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇയാള്‍ ഇന്ത്യന്‍ വംശജനായ സിദ്ധാര്‍ഥ് ധര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel