ഗതിനിര്‍ണ്ണയ പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു; ഐ.ആര്‍.എന്‍.എസ്.എസ് 1 ഇ വിക്ഷേപണം വിജയകരം

ചെന്നൈ: ഇന്ത്യയുടെ ഗതിനിര്‍ണ്ണയ ഉപഗ്രഹ പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ് 1 ഇ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 9.31നായിരുന്നു വിക്ഷേപണം.

ഏഴ് ഗതി നിര്‍ണ്ണയ ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ നാലെണ്ണം നേരത്തെ വിക്ഷേപിച്ചിരുന്നു. ആദ്യ ഉപഗ്രഹമായ 1 എ 2013 ജൂലൈയില്‍ ഭ്രമണപഥത്തില്‍ എത്തി. 2015 മാര്‍ച്ച് എട്ടിനാണ് നാലാമത്തെ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടത്തിയത്. കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രകള്‍ക്ക് സഹായം നല്‍കുകയാണ് ഗതി നിര്‍ണ്ണയ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. 1,420 കോടിരൂപയാണ് മൊത്തം പദ്ധതിച്ചെലവ്. ഓരോ ഉപഗ്രഹത്തിനും 125 കോടി രൂപ ചെലവുവരുമെന്നാണ് ഐഎസ്ആര്‍ഒയുടെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here