ഹൈദരാബാദ് വിഷയത്തില്‍ വെള്ളാപ്പള്ളി പ്രതികരിക്കണമെന്ന് പിണറായി; ഗുരുദേവ ദര്‍ശനങ്ങളെ തള്ളി മുന്നോട്ട് പോയവര്‍ക്ക് കുറ്റബോധമുണ്ടോ

കല്‍പ്പറ്റ: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തയ്യാറാണോയെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ തള്ളി മുന്നോട്ട് പോയവര്‍ക്ക് കുറ്റബോധമുണ്ടോയെന്നും പിണറായി ചോദിച്ചു.

വിജിലന്‍സിനെ ഉപയോഗിച്ച് രക്ഷപ്പെടാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വയനാട്ടിലെ ആദിവാസികളുടെ നില ദയനീയമായി തുടരുകയാണ്. ആദിവാസികള്‍ക്ക് ഉന്നത വിദ്യാഭ്യാസസൗകര്യങ്ങള്‍ ഒരുക്കണമെന്നും പിണറായി കല്‍പ്പറ്റയില്‍ പറഞ്ഞു.

വയനാടിന് വേണ്ടത് ഉത്തരവാദിത്വ ടൂറിസം. വീരേന്ദ്രകുമാറിന്റെ മടങ്ങിവരവും ആദിവാസി ഭൂസമരവുമായി ബന്ധമില്ല. വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിന്റെ ഭാഗമായിരുന്നപ്പോഴും സിപിഐഎം ആദിവാസികള്‍ക്ക് വേണ്ടി സമരം ചെയ്തിട്ടുണ്ട്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സമരവും നടപടികളും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here