മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളി ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്; സ്വാഗതം ചെയ്യുന്നെന്ന് വി എസ്

തിരുവനന്തപുരം: എസ്എന്‍ഡിപി ശാഖായോഗങ്ങള്‍ വഴി നടത്തിയിരുന്ന മൈക്രോഫിനാന്‍സ് പദ്ധതിയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കം നാലുപേര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഹര്‍ജിയിലാണ് വെള്ളാപ്പള്ളിക്കെതിരേ പ്രാഥമികാന്വേഷണത്തിന് ഉത്തരവ്.

കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. താന്‍ കുറ്റക്കാരനാണെന്നു വ്യക്തമായാല്‍ മുട്ടിലിഴഞ്ഞു വി എസിന്റെ മുന്നിലെത്തുമെന്നു വെള്ളാപ്പള്ളി പറഞ്ഞു. തനിക്കു സാമ്പത്തിക ഇടപാടില്‍ പങ്കില്ലെന്നും താന്‍ അറിഞ്ഞോ അറിയാതെയോ തെറ്റു ചെയ്തിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News