നാറാത്ത് ആയുധ പരിശീലന കേസ്; 21 പേര്‍ കുറ്റക്കാര്‍; ഒരാളെ വെറുതെ വിട്ടു; പ്രതികള്‍ക്ക് അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ

കണ്ണൂര്‍: കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തിയെന്ന കേസില്‍ 21 പേര്‍ കുറ്റക്കാരനാണെന്ന് എന്‍ഐഎ കോടതി. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 21-ാം പ്രതി കമറൂദ്ദിനെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതിക്ക് ഏഴു വര്‍ഷം തടവും 5000 രൂപ പിഴയും, രണ്ടു മുതല്‍ 21 വരെയുള്ള പ്രതികള്‍ക്ക് അഞ്ചു വര്‍ഷവും 5000 രൂപയും പിഴ ശിക്ഷ വിധിച്ചു.

ക്രിമിനല്‍ ഗൂഡാലോചന, മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന് ശ്രമിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

2013 ഏപ്രില്‍ 23നായിരുന്നു നാറാത്തെ ആളെഴിഞ്ഞ കെട്ടിടത്തില്‍ നിന്നും ആയുധ പരിശീലനത്തിലേര്‍പ്പെട്ടവരെ പിടികൂടിയത്. ഇവരില്‍ നിന്നും വടിവാള്‍, വെടിയുണ്ട, വെടിമരുന്ന്, നാടന്‍ബോംബ്, പെട്രോളിയം ബോംബ് ഉണ്ടാക്കുന്നതിനുള്ള വസ്തുക്കളും പിടികൂടിയിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് തീവ്രവാദ ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് എന്‍ഐഎയെ ഏല്‍പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News