ചന്ദ്രബോസ് വധം: കേരളത്തിനെ നടുക്കിയ അരുംകൊലയുടെ നാള്‍വഴികള്‍

ജനുവരി 29
മദ്യലഹരിയില്‍ അതിവേഗത്തില്‍ കാറോടിച്ച് തൃശൂര്‍ ശോഭാ സിറ്റിയിലെത്തിയ വ്യവസായി മുഹമ്മദ് നിസാം ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ട് ചന്ദ്രബോസുമായി തര്‍ക്കിക്കുന്നു. ചന്ദ്രബോസ് ഉള്‍പ്പെടെയുള്ള സെക്യുരിറ്റി ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ചന്ദ്രബോസിനെ ഹമ്മര്‍ കാറു കൊണ്ടിടിക്കുന്നു. കാറില്‍ വലിച്ചിട്ട് ഫ്‌ളാറ്റ് സമുച്ചയത്തിനുള്ളിലേക്കു കൊണ്ടുപോകുന്നു. ക്രൂരമര്‍ദ്ദനത്തില്‍ മരണതുല്യനായി അവശതയോടെ കിടന്ന ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നിസാമിനെ കസ്റ്റഡിയിലെടുത്തു.

ജനുവരി 30
ചന്ദ്രബോസ് ആക്രമണത്തില്‍ നിസാമിന്റെ അറസ്റ്റ് കാണിച്ചു. മുഖ്യമന്ത്രി ചന്ദ്രബോസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചു. കുന്നംകുളം കോടതി റിമാന്റ് ചെയ്ത നിസാമിനെ ചാവക്കാട് സബ് ജയിലിലേക്ക് മാറ്റി.

ഫെബ്രുവരി 1
കടവന്ത്രയിലെ നിഷാമിന്റെ ഫ്‌ളാറ്റില്‍നിന്നും കഞ്ചാവ് കണ്ടെത്തുകയും യുവ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടയുള്ളവരെ അറസ്റ്റു ചെയ്യകയും ചെയ്തു. അക്രമണ സമയത്ത് തോക്കുണ്ടായിരുന്നുവെന്ന മൊഴിയില്‍, തോക്കിനു വേണ്ടി നിഷാമിന്റെ മുറ്റിച്ചൂരിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി.

ഫെബ്രുവരി 2
അസുഖം നടിച്ച് ജയില്‍വാസം ഉപേക്ഷിക്കാനുള്ള തന്ത്രം മെഡിക്കല്‍ കോളേജിലെത്തിച്ച് പരിശോധന നടത്തി, വിശദമായ പരിശോധനയില്‍ അസുഖമില്ലന്ന് കണ്ടെത്തി തിരികെ അയച്ചു.

ഫെബ്രുവരി 3
ജയില്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശത്തില്‍ നിസാമിനെ വിയ്യര്‍ ജയിലിലേക്ക് മാറ്റി. ഇവിടെ വച്ച് പി.എ.മാധവന്‍, ഒ.അബ്ദുറഹിമാന്‍ കുട്ടി എന്നിവരുമായുള്ള കൂടിക്കാഴ്ച വിവാദം.

ഫെബ്രുവരി 5
നിസാമിന്റെ ഫോണ്‍ കോളുകള്‍ സംബന്ധിച്ച പരിശോധന തുടങ്ങി. ബംഗളൂരിലത്തെിച്ചുള്ള തെളിവെടുപ്പ്. ആഡംബര കാറുകളും സ്ഥാപനങ്ങളും കണ്ടെത്തി.

ഫെബ്രുവരി 6
ബംഗളൂരില്‍ നിന്നും തിരുനല്‍വേലിയിലെ ഫാക്ടറിയിലെത്തിച്ച് തെളിവെടുപ്പ്. കാര്യമായ വിശദാംശങ്ങളൊന്നും ലഭിച്ചില്ലെന്ന് പൊലീസ് വിശദീകരണം.

ഫെബ്രുവരി 8
ബംഗളൂരു-തിരുനേല്‍വേലി തെളിവെടുപ്പ് കഴിഞ്ഞ് പേരാമംഗലം സ്റ്റേഷനിലെത്തിച്ചു.

ഫെബ്രുവരി 9
കമ്മിഷണര്‍ ജേക്കബ് ജോബുമായുള്ള രഹസ്യ കൂടിക്കാഴ്ച

ഫെബ്രുവരി 11
സിറ്റി പൊലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനു പത്തനംതിട്ട എസ്.പിയായി സ്ഥലംമാറ്റം. ആര്‍ നിശാന്തിനിയെ പുതിയ കമ്മീഷണറായി നിയോഗിച്ചു.

ഫെബ്രുവരി 12
ചന്ദ്രബോസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കുടലില്‍ തുളകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.

ഫെബ്രുവരി 14
സിറ്റി പൊലീസ് കമ്മീഷണര്‍ ആയി ആര്‍.നിശാന്തിനി ചാര്‍ജ്ജെടുത്തു

ഫെബ്രുവരി 16
ചികിത്സയിലായിരുന്ന ചന്ദ്രബോസ് മരണത്തിനു കീഴടങ്ങി. അക്രമത്തില്‍ പൊട്ടിയ എല്ലുകള്‍ ആന്തരീക അവയവങ്ങളിലേക്ക് കുത്തിക്കയറിയതായിരുന്നു മരണകാരണം. നിസാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രാവിലെ നിന്ന് ഉച്ച കഴിഞ്ഞത്തേക്ക് മാറ്റിയ ജില്ലാ സെഷന്‍സ് കോടതി മരണ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ജാമ്യം നിഷേധിച്ചു.

ഫെബ്രുവരി 18
ചന്ദ്രബോസിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഫെബ്രുവരി 20
മുന്‍സിറ്റി പൊലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് നിസാമുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയതിന്റെ തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു

ഫെബ്രുവരി 21
സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തല്‍ കോടതിയില്‍ ആരംഭിച്ചു.

ഫെബ്രുവരി 22
സംഭവസമയത്ത് കൂടെയുണ്ടായിരുന്ന നിസാമിന്റെ ഭാര്യ അമലിന്റെ മൊഴി പൊലീസ് മണ്ണുത്തിയിലെ ബന്ധു വീട്ടിലെത്തി രഹസ്യമായി എടുത്തു

ഫെബ്രുവരി 23
ആഭ്യന്തരമന്ത്രി ചന്ദ്രബോസിന്റെ വീടു സന്ദര്‍ശിച്ചു. നിസാമിന്റെ ഒത്തുതീര്‍ന്ന കേസുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശവും പ്രഖ്യാപിച്ചു.

ഫെബ്രുവരി 25
മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബ് ചട്ടലംഘനം നടത്തിയതായി ഐ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഫെബ്രുവരി 27
മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെ സസ്‌പെന്റ് ചെയ്തു.

ഫെബ്രുവരി 28
ബംഗളൂര്‍ തെളിവടുപ്പു സമയത്ത് പൊലീസുകാരുടെ സാന്നിധ്യത്തില്‍ നിസാം ഫോണ്‍ ഉപയോഗിക്കുന്ന ഫോട്ടോ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

മാര്‍ച്ച് 1
ജയിലില്‍ നിസാമിന് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നു.

മാര്‍ച്ച് 3
കാപ്പ ചുമത്താനുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയില്ലെന്നാരോപിക്കുന്ന മുന്‍ കമ്മിഷണര്‍ അയച്ച കത്ത് പുറത്തുവന്നു.

മാര്‍ച്ച് 4
അക്രമിക്കപ്പെടുന്ന സമയത്ത് ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടത് മാധ്യമങ്ങള്‍ പുറത്തു വിട്ടു.

മാര്‍ച്ച് 5
ചന്ദ്രബോസ് കേസില്‍ നിസാമിനെ സഹായിക്കാന്‍ ഡി.ജി.പി ഇടപെട്ടുവെന്ന ആരോപണവുമായി പി.സി ജോര്‍ജ്ജ് രംഗത്ത്.

മാര്‍ച്ച് 6
ഡി.ജി.പിക്കെതിരെയുള്ള ആരോപണത്തിനു തെളിവായ ഫോണ്‍ സംഭാഷണം പി.സി ജോര്‍ജ്ജ് വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിട്ടു.

മാര്‍ച്ച് 7
നിസാമിന്റെ ജാമ്യാപേക്ഷ രണ്ടാം തവണയും ജില്ലാ സെഷന്‍സ് കോടതി നിരസിച്ചു. പ്രതിപക്ഷ നേതാവ് വി.എസ് ആച്യുതാനന്ദന്‍ ചന്ദ്രബോസിന്റെ വീടുസന്ദര്‍ശിച്ചു. കേസില്‍ ഇടപെടുമെന്ന് പ്രഖ്യാപിച്ചു. ബംഗളൂരിലെ കേസ് നടപടികള്‍ കഴിഞ്ഞ് നിസാമിനെ വിയ്യൂരിലെത്തിച്ചു. ജേക്കബ് ജോബിന് ഡി.ജി.പി അയച്ച കത്തും മാധ്യമങ്ങള്‍ പുറത്തു വിട്ടു.

മാര്‍ച്ച് 8
നിസാമിനെതിരെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് വി.എസ് ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു.

മാര്‍ച്ച് 9
നിസാമിനെതിരെ കാപ്പ ചുമത്തി കലക്ടറുടെ ഉത്തരവിറങ്ങി.

മാര്‍ച്ച് 11
വിയ്യൂര്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന നിസാമിനെ കാപ്പപ്രകാരം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ചേറൂര്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയ കേസില്‍ നിസാമിനെ കോടതിയില്‍ ഹാജരാക്കി.

മാര്‍ച്ച് 17
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സി.പി ഉദയ ഭാനുവിനെ നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി.

മാര്‍ച്ച് 22
കാപ്പ ചുമത്തിയതിനാല്‍ മുഹമ്മദ് നിസാമിനെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റി.

മാര്‍ച്ച് 24
റിമാന്റ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാനായി നിസാമിനെ കണ്ണൂര്‍ ജയിലില്‍നിന്നും തൃശൂരില്‍ എത്തിച്ചു.

മാര്‍ച്ച് 28
മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെതിരെ വകുപ്പുതല നടപടിക്ക് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു.

ഏപ്രില്‍ 4
ചന്ദ്രബോസ് കൊലക്കേസില്‍ നിസാമിനെതിരെയുള്ള കുറ്റപത്രം കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

ഏപ്രില്‍ 10
കേസ് രജിസ്റ്റര്‍ ചെയ്തിരുന്ന കുന്നംകുളം കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലാ സെഷന്‍സ് കോടതിയിലേക്ക്

ഏപ്രില്‍ 29
നിസാമിനെ സര്‍ക്കാര്‍ ഗുണ്ടാപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കാപ്പ ഉപദേശക സമിതിയുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു.

മെയ് 15
ടെക്സ്റ്റയില്‍ വ്യാപാരിയെ ഫോണില്‍ കൂടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ നിസാമിനെ കോടതി വെറുതെ വിട്ടു.

മെയ്26
300/2015 കേസ് നമ്പരിട്ട് ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രാഥമിക വാദം തുടങ്ങി

ജൂണ്‍ 11
നിസാമിന് വിദഗ്ദ ചികില്‍സ വേണമെന്ന് കോടതിയില്‍ ആവശ്യം. റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന് കോടതിയുടെ നിര്‍ദ്ദശേം.

ജൂണ്‍ 18
നിസാമിന് വിദഗ്ദ ചികിത്സാവശ്യത്തില്‍ കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ജൂണ്‍ 22
ചന്ദ്രബോസ് കേസ് അട്ടിമറിക്കുന്നതിന് മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബ്, പേരാമംഗലം സി.ഐ പി.സി ബിജുകുമാര്‍, സി.പി.ഒ ദിനന്‍ എന്നിവര്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിലുള്ള പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് സംഘം നിസാമിനെ ചോദ്യം ചെയ്തു.

ജൂണ്‍ 29
നിസാമിന് വിദഗ്ദ ചികില്‍സാവശ്യം കോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത മകനെ കൊണ്ട് ഫെരാരി കാര്‍ ഓടിപ്പിച്ച് അത് യുട്യൂബില്‍ പ്രദര്‍ശിപ്പിച്ചത് സംബന്ധിച്ച് കേസിലെ സമന്‍സ് കോടതി പരിഗണിച്ചു.

ജൂലായ് 9
നോമ്പിന് തടസമാകുന്നുവെന്ന് നിസാമിന്റെ പരാതി, വാദം കേള്‍ക്കുന്നത് കോടതി മാറ്റി വെച്ചു

ജൂലായ് 27
കുറ്റവിമുക്തമാക്കണമെന്നാവശ്യപ്പെട്ട് നിസാമിന്റെ ഹര്‍ജി കോടതിയില്‍.
ജൂലായ് 30
നിസാമിനെതിരെ കാപ്പ ചുമത്തിയ നടപടി ഹൈകോടതി ശരിവെച്ചു

ആഗസ്റ്റ് 4
ആഡംബര ഹോട്ടലില്‍ ബന്ധുക്കള്‍ക്കൊപ്പം കൂടിക്കാഴ്ചയും ഭക്ഷണവും കഴിച്ചതും, പൊലീസ് സൗകര്യമൊരുക്കിയതും വിവാദമായി; സുരക്ഷയൊരുക്കിയ എ.ആര്‍.ക്യാമ്പിലെ അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

ആഗസ്റ്റ് 10
ആഡംബര ഹോട്ടലില്‍ ബന്ധുക്കള്‍ക്കൊപ്പം കൂടിക്കാഴ്ചയും സല്‍ക്കാരവുമൊരുക്കിയ സംഭവത്തില്‍ അന്വേഷണത്തിന് തൃശൂര്‍ സി.ജെ.എം കോടതി ഉത്തരവ്.

ആഗസ്റ്റ് 12
നിസാമിന്റെ കുറ്റവിമുക്ത ഹര്‍ജി തള്ളി

ആഗസ്റ്റ് 24
നിസാമിന്റെ ജാമ്യാപേക്ഷ കോടതിയില്‍

സെപ്തംബര്‍ 8
ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി, വിചാരണ തിയതി പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 26
കേസില്‍ വിചാരണ തുടങ്ങി ഒന്നാം ദൃക്‌സാക്ഷി അനൂപ് കൂറുമാറി

ഒക്ടോബര്‍ 27
അനൂപ് വീണ്ടും മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലേക്ക് മൊഴിമാറി. നിസാമിന്റെ സഹോദരന്‍ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമിച്ചുവെന്ന് കോടതിയില്‍ പരാതി.

നവംബര്‍ 17
വിചാരണ പൂര്‍ത്തിയായില്ല, കോടതി അതൃപ്തി രേഖപ്പെടുത്തി. കോടതി വിചാരണ സമയം വീണ്ടും ക്രമീകരിച്ചു.

നവംബര്‍ 30
പേരാമംഗലം സി.ഐ പി.സി.ബിജുകുമാറിന്റെ വിസ്താരം, മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബിനെ കുറ്റപ്പെടുത്തി വിജിലന്‍സ് റിപ്പോര്‍ട്ട്.

ഡിസംബര്‍ 4
ആറ് നാള്‍ നീണ്ട സി.ഐയുടെ വിസ്താരം പൂര്‍ത്തിയായി.

ഡിസംബര്‍ 8
പ്രതി മുഹമ്മദ് നിസാമിന്റെ വിസ്താരം ഹൈക്കോടതി തടഞ്ഞു.

ഡിസംബര്‍ 9
വിസ്താരം തടഞ്ഞ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍, ജസ്റ്റിസ് ബി.കെമാല്‍പാഷ വിസ്താരം തടഞ്ഞ ഉത്തരവ് തള്ളി

ഡിസംബര്‍ 10
പ്രതി മുഹമ്മദ് നിസാമിനെ കോടതി ചോദ്യം ചെയ്തു

ഡിസംബര്‍ 11
കോടതിയുടെ ചോദ്യം ചെയ്യ പൂര്‍ത്തിയായി, താന്‍ ബൈപോളാര്‍ രോഗിയാണെന്നും, ചന്ദ്രബോസ് വാഹനത്തിന് മുന്നിലേക്ക് ചാടിയതാണെന്നും കോടതിയില്‍ നിസാമിന്റെ അധിക വിശദീകരണം.

ഡിസംബര്‍ 14
കേസില്‍ കുറ്റവിമുക്ത വാദത്തില്‍ നിന്നും പ്രതിഭാഗം ഒഴിഞ്ഞു.

ഡിസംബര്‍ 16
മാധ്യമപ്രവര്‍ത്തകരെയുള്‍പ്പെടുത്തി 25 പേരുമായി നിസാമിന്റെ സാക്ഷിപ്പട്ടിക കോടതിയില്‍.

ഡിസംബര്‍ 21
മാധ്യമപ്രവര്‍ത്തകരെയുള്‍പ്പെടെയുള്ള 21 പേരെ തള്ളി, പ്രതിഭാഗം സാക്ഷിപ്പട്ടികയില്‍ നാല് പേരെ മാത്രം വിസ്തരിക്കാന്‍ കോടതിയുടെ അനുമതി.

ഡിസംബര്‍ 28
പ്രതിഭാഗം സാക്ഷി വിസ്താരം തുടങ്ങി.

ഡിസംബര്‍ 31
പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി

2016 ജനുവരി 5
വാദം തുടങ്ങാനിരിക്കെ, പ്രതിഭാഗത്തിന്റെ തടസവാദം, മാധ്യമങ്ങളെ വിസ്തരിക്കണമെന്ന ആവശ്യം ഹൈകോടതി തള്ളി

ജനുവരി 06
കേസില്‍ അന്തിമ വാദത്തില്‍ പ്രോസിക്യൂഷന്‍ പ്രാരംഭ വാദം പൂര്‍ത്തിയാക്കി.

ജനുവരി 07
പ്രതിഭാഗം വാദം തുടങ്ങി

ജനുവരി 11
അന്തിമവാദം പൂര്‍ത്തിയായി

ജനുവരി 20
തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News