മികച്ച ഡോക്ടര്‍മാരെ കണ്ടെത്താന്‍ പീപ്പിള്‍ ഡോക്ടേഴ്‌സ് അവാര്‍ഡിന്റെ രണ്ടാം പതിപ്പ്; ശിപാര്‍ശകള്‍ അയക്കാന്‍ 25-ാം തീയതിവരെ സമയം

തിരുവനന്തപുരം: മാധ്യമചരിത്രത്തിലാദ്യമായി മികച്ച ഡോക്ടര്‍മാരെ കണ്ടെത്തി ആദരിച്ച കൈരളിപീപ്പിള്‍ ടിവി രണ്ടാംവര്‍ഷവും അതിന്റെ സംരംഭം തുടരുന്നു. ഈ വര്‍ഷവും ഞങ്ങള്‍ ആതുരസേവനരംഗത്ത് സ്‌നേഹസ്പര്‍ശം നല്‍കിയ ഡോക്ടര്‍മാരെ ആദരിക്കുകയാണ്.

സര്‍ക്കാര്‍ സ്വകാര്യ സന്നദ്ധസേവന മേഖലകളില്‍നിന്ന് മൂന്ന് മാതൃകാ ഡോക്ടര്‍മാരെയാണ് ജനകീയ നാമനിര്‍ദേശത്തിലൂടെ കണ്ടെത്തുന്നത്. കേരള സര്‍വകാലാശാല മുന്‍ വിസിയും ന്യൂറോ സര്‍ജനുമായ ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തില്‍ പൊതുജനാരോഗ്യപ്രവര്‍ത്തകന്‍ ഡോക്ടര്‍ വി രാമന്‍കുട്ടി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ടി പാര്‍വതി എന്നിവരടങ്ങിയ വിധിനിര്‍ണയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തീരുമാനിക്കുക.

അര്‍ഹരായ ഡോക്ടര്‍മാരെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും നിര്‍ദേശിക്കാം. ഡോക്ടറുടെ പേര്, വിലാസം, അവാര്‍ഡിന് ശുപാര്‍ശ ചെയ്യാനുള്ള യോഗ്യത എന്നിവ doctorsaward@kairalitv.inല്‍ ഇ മെയില്‍ ചെയ്യാം. എന്‍ട്രികള്‍ ലഭിക്കാനുള്ള അവസാന തീയതി 2016 ജനുവരി 25 .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News