പത്താന്‍കോട്ട് ഭീകരാക്രമണം; ആക്രമണം നടത്തിയ ആറു ഭീകരരില്‍ രണ്ടു പേര്‍ ഇന്ത്യക്കാര്‍ തന്നെ; നാലു പേര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്നും എന്‍ഐഎ

ദില്ലി: പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയ ആറു ഭീകരരില്‍ രണ്ടു പേര്‍ തദ്ദേശീയരാണെന്ന് എന്‍ഐഎ. മറ്റു നാലു പേര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരരാണെന്നും എന്‍ഐഎ സ്ഥിരീകരിച്ചു. നേരത്തെ ആറു പേരും ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘത്തില്‍പ്പെട്ടവരാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നത്.

ആക്രമണസംഘത്തില്‍ നിന്ന് കണ്ടെത്തിയ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. പഞ്ചാബ് അതിര്‍ത്തി കടന്ന് എത്തിയത് നാലു പേര്‍ മാത്രമാണെന്ന നിഗമനത്തിലാണ് എന്‍ഐഎ. അടുത്ത ആഴ്ച്ച ലഭിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കൂയെന്നും എന്‍ഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ട ആറു പേരില്‍ നാല് പേരുടെ ശരീരത്തില്‍ നിന്നുമാണ് ഗ്രനേഡുകളും മറ്റു അത്യാധുനിക ആയുധങ്ങളും കണ്ടെത്തിയത്. നാലു എകെ 47 തോക്കുകള്‍ മാത്രമേ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുള്ളുയെന്നതും എന്‍ഐഎയുടെ നിഗമനത്തെ സാധൂകരിക്കുന്നു. ജെയ്‌ഷെ മുഹമ്മദ് തലവന്റെ ഫോണ്‍ സംഭാഷണത്തിലും നാല് ഭീകരരെയാണ് ആക്രമണത്തിന് ചുമതലപെടുത്തിയതെന്നും പറഞ്ഞിരുന്നു. ഇന്റര്‍പോള്‍ ബ്ലാക്ക് കോര്‍ണ്ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതും നാല് ഭീകരര്‍ക്ക് വേണ്ടിയാണ്. ഇവര്‍ പത്താന്‍കോട് തന്നെയുള്ള തദ്ദേശവാസികള്‍ ആകാനാണ് സാധ്യതയെന്നും എന്‍ഐഎ വ്യക്തമാക്കി. ഭീകരര്‍ക്ക് വ്യോമസേന താവളത്തിന് ഉളഌല്‍ നിന്ന് സഹായം ലഭിച്ചെന്ന എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇവര്‍ ഭീകരരുടെ അടുത്ത സഹായികളായി പ്രവര്‍ത്തിച്ചവരാകാമെന്നും എന്‍ഐഎ കരുതുന്നു.

അതേസമയം, ഭീകരര്‍ക്ക് അതിര്‍ത്തി വഴി സഹായം നല്‍കിയത് ബിഎസ്എഫിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ചുമതല ഉണ്ടായിരുന്ന രണ്ട് ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. പഞ്ചാബിലെ ബാമിയാന്‍ ഗ്രാമാതിര്‍ത്തിയിലെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഡിഐജി, കമാന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് ബിഎസ്എഫ് സസ്‌പെന്റ് ചെയ്തത്. ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന് ബോധ്യപ്പെട്ടതിനാലാണ് ഉന്നത ഉദ്യോഗസ്തരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയതത്. ഗുരുദാസ്പൂര്‍ ഡിഐജി എന്‍.കെ മിശ്ര, ബറ്റാലിയന്‍ കമാന്റന്റ് എസ്എസ് ദബാസ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News