ഭീകരാക്രമണ ഭീതി വര്‍ധിപ്പിച്ച് ദില്ലിയില്‍ ഐജിയുടെ ഔദ്യോഗിക വാഹനം മോഷണം പോയി; കവര്‍ച്ച ചെയ്യപ്പെട്ടത് ഇന്തോ-ടിബറ്റന്‍ പൊലീസ് ഐജിയുടെ ടാറ്റ സഫാരി

ദില്ലി: ഭീകരാക്രമണ ഭീതി വര്‍ധിപ്പിച്ച് ദില്ലിയില്‍ പൊലീസ് ഐജിയുടെ ഔദ്യോഗിക വാഹനം മോഷണം പോയി. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പൊലീസ് ഐജിയുടെ വാഹനമാണ് മോഷണം പോയത്. സംഭവത്തെ തുടര്‍ന്ന് ദില്ലി പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഐജി ആനന്ദ് സ്വരൂപിന്റെ ടാറ്റ സഫാരിയാണ് മോഷണം പോയത്. ബുധനാഴ്ച്ച നോയ്ഡയിലെ വസതിയില്‍ നിന്നാണ് കാര്‍ നീല ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച കാര്‍ മോഷ്ടിക്കപ്പെട്ടത്. സിഎച്ച് 2915 ചണ്ഡിഗഢ് രജിസ്‌ട്രേഷന്‍ നമ്പറിലുള്ളതാണ് കാറെന്ന് പൊലീസ് അറിയിച്ചു.

പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഐജിയുടെ കാര്‍ മോഷണം ഗൗരവമായാണ് കാണുന്നതെന്നും ദില്ലി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News