ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച; സെന്‍സെക്‌സ് 20 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍; രൂപ 28 മാസത്തിനിടയിലെ കുറഞ്ഞ നിരക്കില്‍

മുംബൈ: രാജ്യത്ത് ഓഹരിവിപണിയില്‍ തകര്‍ച്ച തുടരുന്നു. ബോംബേ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് ഇരുപതു മാസത്തെ കുറഞ്ഞ നിരക്കിലേക്കു താഴ്ന്നു. 24000 പോയിന്റിനു താഴെയാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. 28 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴത്തെ വിനിമയം.

രാവിലെ 24325.77 എന്ന നിലയിലായിരുന്നു സെന്‍സെക്‌സ് ഓപ്പണ്‍ ചെയ്തത്. പിന്നീട് സൂചിക ഒരുതവണ പോലും ഉയര്‍ന്നിട്ടില്ല. ഉച്ചയ്ക്കു രണ്ടു മണിക്ക് 23,926.05 എന്ന ലനിലയിലായിരുന്നു വ്യാപാരം. ദേശീയ സൂചികയായ നിഫ്റ്റിയിലും തകര്‍ച്ചയുണ്ടായി. 167 പോയിന്റാണ് ഉച്ചയ്ക്കു രണ്ടു മണിവരെ താഴ്ന്നത്. 7357 ല്‍ വ്യാപാരം തുടങ്ങിയ നിഫ്റ്റിയില്‍ 7260 പോയിന്റിലാണ് വ്യാപാരം നടന്നത്.

രൂപയുടെ മൂല്യത്തിലും കുറവുണ്ടായി. ഇന്നു വിനിമയ നിരക്കില്‍ മുപ്പതു പൈസയുടെ കുറവാണുണ്ടായത്. 67.95 രൂപയ്ക്കായിരുന്നു ഉച്ചയ്ക്കു രണ്ടിനു വിനിമയം. ഇത് 28 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഇറക്കുമതിക്കാരും ബാങ്കുകളും അമേരിക്കന്‍ ഡോളറിന് കൂടുതല്‍ ആവശ്യം കാട്ടിയതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News