ഏകദിനത്തില്‍ അതിവേഗത്തില്‍ 25 സെഞ്ചുറി; സച്ചിനെയും മറികടന്ന് വിരാട് കോഹ്‌ലി

കാന്‍ബറ: ഏകദിന ക്രിക്കറ്റില്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറെയും മറികടന്ന് വിരാട് കോഹ്‌ലി. അതിവേഗത്തില്‍ 25 ഏകദിന സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തിലാണ് കോഹ്‌ലിയുടെ റെക്കോര്‍ഡ് നേട്ടം. കുറഞ്ഞ ഏകദിന മത്സരങ്ങളില്‍ നിന്ന് 25 സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമാണ് കോഹ്‌ലി ഇപ്പോള്‍. മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി തികച്ച കോഹ്‌ലി അതിവേഗത്തില്‍ 24 സെഞ്ചുറികളും ഏകദിനത്തില്‍ കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ നിന്ന് 7,000 റണ്‍സും നേടുന്ന ആദ്യ താരമായിരുന്നു.

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറെയും മറികടന്നാണ് കോഹ്‌ലിയുടെ നേട്ടം. സച്ചിന്‍ 25 സെഞ്ചുറികള്‍ തികച്ചത് 193 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നു. 170 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലിയുടെ നേട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News