രോഹിത് വെമുലയുടെ ആത്മഹത്യ; വസ്തുതകള്‍ വളച്ചൊടിക്കാന്‍ ശ്രമമെന്ന് സ്മൃതി ഇറാനി; നിര്‍വാഹക സമിതി അംഗങ്ങളെ നിയമിച്ചത് മുന്‍ സര്‍ക്കാര്‍

ദില്ലി: ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ ഗവേഷിക വിദ്യാര്‍ത്ഥിയായിരുന്ന ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് വസ്തുതകള്‍ വളച്ചൊടിക്കപ്പെട്ടെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. ദളിതനായതു കൊണ്ടല്ല രോഹിതിനെതിരെ നടപടി എടുത്തത്. ദളിതരും ദളിത് വിരുദ്ധരും തമ്മിലുള്ള വിഷയമല്ല ഇത്. രോഹിതിനെതിരെ നടപടി എടുക്കാന്‍ നിര്‍ദേശിച്ചത് നിര്‍വാഹക സമിതി അംഗങ്ങളായിരുന്നു. ഈ നിര്‍വാഹക സമിതിയെ നിയോഗിച്ചത് ഈ സര്‍ക്കാരല്ല. മുന്‍ സര്‍ക്കാരിന്റെ കാലത്താണ്. സസ്‌പെന്‍ഷനെതിരെ രോഹിത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പക്ഷേ, ഹൈക്കോടതി പോലും ഈ വിഷയത്തില്‍ രോഹിതിന്റെ അപ്പീല്‍ അംഗീകരിച്ചിരുന്നില്ല. രോഹിതിന്റെ ആത്മഹത്യാകുറിപ്പില്‍ യൂണിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയോ ഏതെങ്കിലും സംഘടനകള്‍ക്കെതിരെയോ പാരമര്‍ശമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News