സണ്ണി ലിയോണിനൊപ്പം അഭിനയിക്കുമെന്ന് ആമിര്‍ ഖാന്‍; സണ്ണിക്കൊപ്പം അഭിനയിക്കാന്‍ സന്തോഷമെന്ന് ആമിര്‍

മുംബൈ: ബോളിവുഡ് അഡല്‍റ്റ് താരം സണ്ണി ലിയോണിനൊപ്പം അഭിനയിക്കുമെന്ന് ആമിര്‍ ഖാന്‍. സണ്ണിക്കൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷമേ ഉള്ളുവെന്നും ആമിര്‍ വ്യക്തമാക്കി. ഫേസ്ബുക്കിലാണ് ആമിര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സണ്ണിയുടെ പോണ്‍ ചിത്രങ്ങളുടെ ഭൂതകാലം ആമിര്‍ പരാമര്‍ശിച്ചത് ഏറെ വിവാദമായിരുന്നു. ഇതുതന്നെയാണ് അന്നു അഭിമുഖത്തിലും താന്‍ പറഞ്ഞത്. സണ്ണിക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് സന്തോഷമാണ്. ഭൂതകാലം സംബന്ധിച്ച് തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ആമിര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ ഭൂതകാലം സംബന്ധിച്ച് സണ്ണിക്ക് നാണക്കേട് തോന്നണമെന്നും മാപ്പു പറയണമെന്നും അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ സണ്ണിക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി. ആമിര്‍ താങ്കള്‍ക്കൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് സാധ്യതയില്ലെന്നായിരുന്നു സണ്ണിയും മറുപടി നല്‍കിയത്. ഇതു ശ്രദ്ധയില്‍ പെട്ട ആമിര്‍ സണ്ണിക്കൊപ്പം അഭിനയിക്കാന്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു.

ബോളിവുഡ് താരങ്ങളായ റിഷി കപൂര്‍, അനുഷ്‌ക ശര്‍മ, ആലിയ ഭട്ട്, ശ്രുതി ഹാസന്‍, സുഷാന്ത് സിംഗ് രാജ്പുത് എന്നിവരും അടുത്തിടെ സണ്ണിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

http://www.scoopwhoop.com/sunny-leone-bhupendra-chaubey-full-interview/I think Sunny conducted herself with a lot of…

Posted by Aamir Khan on Tuesday, January 19, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here