സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം കൂടും; പത്താം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിന് അംഗീകാരം; മിനിമം വേതനം 16500 രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. പത്താം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാഗീകമായി അംഗീകരിച്ചുകൊണ്ടാണ് പരിഷ്‌കാരം. ഉപസമിതി നിര്‍ദേശിച്ച ഭേദഗതികളോടെ ശമ്പളം പരിഷ്‌കരിച്ചപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 16500 രൂപയായി. അടുത്തമാസം മുതല്‍ പുതിയ ശമ്പളം ലഭിക്കും.

ഒമ്പതുശതമാനം ക്ഷാമബത്ത നല്‍കും. പുതിയ ശമ്പളം നടപ്പാക്കുന്നതോടെ സംസ്ഥാനത്തിന് 7222 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്നു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളം പരിഷ്‌കരിക്കുന്നത്. ഇക്കാലയളവില്‍ വിരമിച്ചവര്‍ക്കുള്ള ശമ്പള കുടിശിക അടുത്തമാസത്തെ പെന്‍ഷനൊപ്പം നല്‍കും. സര്‍വീസിലുള്ളവര്‍ക്ക് ഏപ്രിലിനു ശേഷം നാലു ഗഡുക്കളായായാരിക്കും ശമ്പള കുടിശിക നല്‍കുക.

പത്താം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കുകയായിരുന്നെങ്കില്‍ 8122 കോടിയുടെ അധിക ബാധ്യതയുണ്ടാകുമായിരുന്നു. ഇത് ഉപസമിതിയുടെ ഭേദഗതികള്‍ നടപ്പാക്കിയതോടെയാണ് 7222 കോടിയായി കുറഞ്ഞത്. സ്‌പെഷല്‍, റിസ്‌ക് അലവന്‍സുകള്‍ പത്തുശതമാനം വര്‍ധിപ്പിക്കും. പാര്‍ട് ടൈം ജീവനക്കാരുടെ ശമ്പളം 8200 രൂപയായും കൂടിയ ശമ്പളം 16400 രൂപയായും വര്‍ധിപ്പിച്ചു. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News