മുഖ്യമന്ത്രിയൊക്കെ തന്നെ; പക്ഷേ ഭാര്യ ഒരാഗ്രഹം പറഞ്ഞാല്‍ ഉടന്‍ സാധിച്ചുകൊടുത്തല്ലേ പറ്റൂ; ഭാര്യയ്ക്ക് സിദ്ധരാമയ്യ സമ്മാനിച്ചത് ലക്ഷം വിലയുള്ള വാട്ടര്‍ പ്രൂഫ് സാരി

ബംഗളുരു: ഭാര്യക്ക് ഒരാഗ്രഹം തോന്നിയാല്‍ മുഖ്യമന്ത്രി പദവിയില്‍ ഇരിക്കുന്ന വ്യക്തിയാണ്, പൊതുജനം ചര്‍ച്ച ചെയ്യും എന്നൊക്കെ പറഞ്ഞിട്ട് എന്തു കാര്യം. ആഗ്രഹം സാധിച്ചു കൊടുക്കുക തന്നെ. പറയുന്നത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെക്കുറിച്ചാണ്.

ദാവണ്‍ഗരെയില്‍ കര്‍ണാടക സില്‍ക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. കോര്‍പ്പറേഷന്‍ പ്രദര്‍ശനത്തിന് വച്ച വിലകൂടിയ സാരിയുടെ പ്രത്യേകതകള്‍ ഉദ്യോഗസ്ഥര്‍ വിവരിച്ചു. സാരി വാട്ടര്‍ പ്രൂഫ് ആണ്. സ്വര്‍ണ്ണ നൂലിഴകള്‍ കൊണ്ട് തുന്നിയ സാരിയുടെ വില ഒരുലക്ഷത്തി എണ്ണായിരം രൂപ.

കണ്ടപ്പോള്‍ ഭാര്യ ആഗ്രഹം മുഖ്യമന്ത്രിയെ അറിയിച്ചു. മടിച്ചില്ല, സിദ്ധരാമയ്യ അപ്പോള്‍ തന്നെ സാരി ഭാര്യയ്ക്ക് വാങ്ങി നല്‍കി. വാട്ടര്‍ പ്രൂഫ് ആണ് പറഞ്ഞെങ്കിലും മുഖ്യമന്ത്രിക്ക് വിശ്വാസം വന്നില്ല. ഒരു കുപ്പി വെള്ളം വാങ്ങി സാരിയില്‍ ഒഴിച്ചാണ് മുഖ്യമന്ത്രി സാരിയുടെ പ്രത്യേകത നേരിട്ട് ബോധ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News