കേന്ദ്രമന്ത്രി സദാനന്ദഗൗഡയുടെ അനന്തരവന്‍ ബംഗളുരുവിലെ പബ്ബില്‍ കയറി അടിയുണ്ടാക്കി; ബാര്‍ ബൗണ്‍സര്‍മാരെ എടുത്തിട്ട് അടിക്കുന്ന വീഡിയോ കാണാം

ബംഗളുരു: കേന്ദ്ര നിയമമന്ത്രി സദാനന്ദഗൗഡയുടെ അനന്തരവന്‍ നിയമം കൈയിലെടുത്താല്‍ എങ്ങനെയിരിക്കും. അതാണ് കഴിഞ്ഞദിവസം ബംഗളുരുവിലെ പബ്ബില്‍ കണ്ടത്. നഗരത്തിലെ ഒരു പബ്ബില്‍ കയറി മദ്യപിച്ചപ്പോള്‍ മദ്യത്തിനു നിലവാരമില്ലെന്നു പറഞ്ഞു തുടങ്ങിയ തര്‍ക്കം പൊരിഞ്ഞ അടിയില്‍ കലാശിക്കുകയായിരുന്നു.

സദാനന്ദഗൗഡയുടെ അനന്തിരവന്‍ അഭിഷേകാണ് അടിയുണ്ടാക്കിയത്. മദ്യത്തിനു നിലവാരം കുറഞ്ഞെന്നു പരാതിപ്പെട്ടതോടെ വാക്കുതര്‍ക്കമാവുകയും സ്‌നൂക്കര്‍ വടികളുമായി ബാര്‍ ബൗണ്‍സര്‍മാര്‍ പ്രത്യക്ഷപ്പെടുകയുമായിരുന്നു. പിന്നീട് സിനിമാ സ്റ്റൈലിലായിരുന്നു എല്ലാം. ബൗണ്‍സര്‍മാരെ ഓരോരുത്തരെയായി അഭിഷേക് നേരിടുകയായിരുന്നു.

ജെപി നഗര്‍ പൊലീസ് അഭിഷേകിനെതിരെ കേസെടുത്തിട്ടുണ്ട്. തന്റെ അനന്തരവനാണ് അഭിഷേകെന്നു ഗൗഡ സ്ഥിരീകരിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here