ടൊയോട്ട ഫോര്‍ച്യൂണറിനെ വെല്ലാന്‍ ഫോര്‍ഡിന്റെ പുതിയ എന്‍ഡവര്‍ ഇന്ത്യന്‍ വിപണിയില്‍; വില 24 ലക്ഷം മുതല്‍

ഇറങ്ങിയ കാലം മുതല്‍ മുഖ്യ എതിരാളിയായ ടൊയോട്ട ഫോര്‍ച്യൂണറിനെ വെല്ലാന്‍ പുതുതലമുറ ഫോര്‍ഡ് എന്‍ഡവര്‍ ഇന്ത്യന്‍ വിപണിയിലെത്തി. പുതിയ ഡിസൈനിലും പുതുപുത്തന്‍ ഫീച്ചേഴ്‌സുമായാണ് പുതുതലമുറ എന്‍ഡവര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ഈ സെഗ്മെന്റിലെ ഏറ്റവും മികച്ച എസ്‌യുവി എന്ന അവകാശവാദവുമായാണ് ഫോര്‍ഡ് എന്‍ഡവര്‍ വിപണയില്‍ എത്തിയിട്ടുള്ളത്. ഏഴു വേരിയന്റുകളിലായി വാഹനം വിപണിയില്‍ എത്തും. 24.75 ലക്ഷം മുതല്‍ 29.46 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

ഫോര്‍ഡിന്റെ ടി 6 പ്ലാറ്റ്‌ഫോമിലാണ് പുതിയ എന്‍ഡവര്‍ നിര്‍മിച്ചിട്ടുള്ളത്. ഒപ്പം പഴയ എന്‍ഡവറിന്റെ ആ ഭീമാകാരമായ രൂപം നിലനിര്‍ത്താനും ഫോര്‍ഡ് ശ്രമിച്ചിട്ടുണ്ട്. പുത്തന്‍പുതിയ വലിയ ഗ്രില്‍ ആണ് വാഹനത്തിന്റെ മുന്‍വശത്തിന്റെ പ്രത്യേകത. പ്രൊജക്ട് ചെയ്യുന്ന ഹെഡ്‌ലാംപുകളും സവിശേഷതയാണ്. നല്ല കട്ടിയും കനവുമുള്ള ബംപര്‍ വാഹനത്തിന് എടുപ്പു നല്‍കുന്നു. സില്‍വര്‍ സ്‌കിഡ് പ്ലേറ്റിലാണ് ബംപര്‍ നിര്‍മിച്ചിട്ടുള്ളത്. ഫോഗ് ലാംപുകള്‍ എല്‍ഇഡിയാണ്. ബംപര്‍ ഫോഗ് ലാംപുകള്‍ വരെ നീളുന്നുണ്ട്. മുന്‍ഗാമികളേക്കാള്‍ അല്‍പം നീളം കുറച്ചിട്ടുണ്ട്. 4,892 മില്ലിമീറ്റര്‍ നീളവും 1,860 മില്ലിമീറ്റര്‍ വീതിയും ഉണ്ട്. 225 മില്ലിമീറ്റര്‍ ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

3.2 ലീറ്റര്‍, 2.2 ലീറ്റര്‍ ഡ്യുറാടോര്‍ക് എന്നീ രണ്ടു എന്‍ജിന്‍ വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. ട്രെന്‍ഡ് ആന്‍ഡ് ടൈറ്റാനിയം, അല്‍ബെയ്റ്റ് എന്നീ രണ്ടു ട്രിമ്മുകള്‍ എന്‍ജിനുകള്‍ക്കുണ്ട്. 2.2 ലീറ്റര്‍ ട്രെന്‍ഡ് വേരിയന്റില്‍ മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ വേറെയുമുണ്ട്. ടൈറ്റാനിയം ട്രിമ്മിനും ഓട്ടോമാറ്റിക്, മാനുവല്‍ വേരിയന്റുകള്‍ക്കുണ്ട്. 3.2 ലീറ്റര്‍ ടിഡിസിഐ എന്‍ജിന് ടൈറ്റാനിയം ട്രെന്‍ഡ് ട്രിമ്മുകളില്‍ 4WD ഓട്ടോമാറ്റിക് വേരിയന്റില്‍ മാത്രമാണ് എത്തുന്നത്. 2.2 ലീറ്റര്‍ ടിഡിസിഐ എന്‍ജിന്‍ 157 ബിഎച്ച്പിയില്‍ 3,200 ആര്‍പിഎം കരുത്തു സൃഷ്ടിക്കും. 385 എന്‍എം ടോര്‍ക്കും നല്‍കുന്നുണ്ട്. 3.2 ലീറ്റര്‍ എന്‍ജിന്‍ വേരിയന്റ് 196 ബിഎച്ച്പി കരുത്തു സൃഷ്ടിക്കുന്നുണ്ട്.

ഫ്രണ്ടില്‍ ബക്കറ്റ് സീറ്റ്, സൈഡ് സ്റ്റെപ്പര്‍, എല്‍ഇഡി ലാംപുകള്‍, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, റിമോട്ട് കീ എന്‍ട്രി, പവര്‍ വിന്‍ഡോ, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. സ്റ്റിയറിംഗ് വീലിന് വോയ്‌സ് കണ്‍ട്രോള്‍ സൗകര്യവും ഉണ്ട്. വൈപ്പറുകള്‍ റെയ്ന്‍ സെന്‍സിംഗ് ആണ്. ഡ്യുവല്‍ സോണ്‍ എസിക്ക് കാലാവസ്ഥ അനുസരിച്ച് മാറാനുള്ള കഴിവുണ്ട്. മൂന്നാംനിരയിലെ സീറ്റുകള്‍ക്ക് പവര്‍ ഫോള്‍ഡിംഗ് ഉള്ളതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News