ഫേസ്ബുക്കിന് വന്‍ തിരിച്ചടി; രൂക്ഷ വിമര്‍ശനവുമായി ടെലികോം അതോറിറ്റിയുടെ കത്ത്; ഫ്രീ ബേസിക്‌സ് കാമ്പയിന്‍ ആസൂത്രിതമെന്നും വിലയിരുത്തല്‍

ദില്ലി: നെറ്റ് ന്യൂട്രാലിറ്റിയെ അട്ടിമറിക്കാന്‍ ഫ്രീ ബേസിക്‌സ് കാമ്പയിനുമായി ഇറങ്ങിയ ഫേസ്ബുക്കിന് വന്‍ തിരിച്ചടി. സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ഫേസ്ബുക്, ഉപഭോക്താക്കള്‍ വഴി അയച്ച ഇമെയിലുകള്‍ പരിഗണിക്കാനാവില്ലെന്ന് ടെലകോം റെഗുലേറ്ററി അതോറിറ്റി. ഇക്കാര്യം കാട്ടി ട്രായ്, ഫേസ്ബുക്കിന് കത്ത് നല്‍കി. കത്തില്‍ ഫ്രീ ബേസിക്‌സ് കാമ്പയിനെതിരെ രൂക്ഷ വിമര്‍ശനമാണ് അതോറിറ്റി ഉയര്‍ത്തിയത്.

ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് കാമ്പയിന്‍ ആസൂത്രിതം എന്നാണ് ട്രായ് വിലയിരുത്തിയത്. ഫ്രീ ബേസിക്‌സ് കാമ്പയിന്‍ വഴി ഫേസ്ബുക് ഉപഭോക്താക്കള്‍ അയച്ച കത്ത് തള്ളിയതായി ട്രായ് കത്തില്‍ പറയുന്നു. ട്രായിക്ക് നല്‍കിയ കത്തിന്റെ പൂര്‍ണ്ണ രൂപം ഉപഭോക്താക്കള്‍ക്ക് നല്‍കാതെയും ഫേസ്ബുക് വഞ്ചന കാട്ടി എന്നും കത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നു. ഫേസ്ബുക്കിന്റെ ഇന്ത്യ – സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ ഡയറക്ടര്‍ അങ്കി ദാസിനാണ് ട്രായ് മറുപടി നല്‍കിയത്.

ഇതോടെ ഇന്റര്‍നെറ്റ് സമത്വം അട്ടിമറിക്കാനുള്ള പേസ്ബുക്കിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ മറവില്‍ ഫ്രീ ബേസിക്‌സ് സംവിധാനം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.

കത്തുകള്‍ അയച്ച കണക്കിലും പൊരുത്തക്കേടുകള്‍ ഉണ്ട്. 11 ലക്ഷം കത്തുകള്‍ ഫ്രീ ബേസിക്‌സിനെ പിന്തുണച്ച് അയച്ചതായാണ് ഫേസ്ബുക് അവകാശപ്പെട്ടത്. എന്നാല്‍ ഇത് കേവലം 1.89 ലക്ഷം കത്തുകള്‍ മാത്രമാണ് എന്നും ട്രായ് അറിയിച്ചു.

ട്രായ് ഫേസ്ബുക്കിന് നല്‍കിയ കത്തിന്റെ പകര്‍പ്പ് കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News