കണ്ണൂരില്‍ സിപിഐഎം പ്രകടനത്തിനു നേര്‍ക്ക് ബോംബേറ്; ബോംബെറിഞ്ഞത് ആര്‍എസ്എസ് എന്ന് സിപിഐഎം

കണ്ണൂര്‍: സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനു നേര്‍ക്ക് ബോംബേറ്. തില്ലങ്കേരിയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേര്‍ക്കാണ് ബോംബെറിഞ്ഞത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. പൊലീസ് ജീപ്പിനു നേര്‍ക്കും ബോംബെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ബിജെപി പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സിപിഐഎം പ്രവര്‍ത്തകനായ അശ്വിനു നേര്‍ക്ക് ആര്‍എസ്എസ് ആക്രമണം ഉണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സിപിഐഎം പ്രതിഷേധ പ്രകടനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News