വിജയിയാകാന്‍ ടിവിഎസ് വിക്ടര്‍ വീണ്ടും വിപണിയിലേക്ക്; വിക്ടര്‍ എത്തുന്നത് പുതിയ കെട്ടിലും മട്ടിലും

ദില്ലി: ഇടവേളയ്ക്കു ശേഷം ഒരിക്കല്‍ ഇന്ത്യന്‍ നിരത്തുകളില്‍ താരമായിരുന്ന ടിവിഎസ് വിക്ടര്‍ വീണ്ടും നിരത്തിലേക്ക്. പുതിയ കെട്ടിലും മട്ടിലും ടിവിഎസ് വീക്ടര്‍ വീണ്ടും വിപണിയിലെത്തിച്ചു. രണ്ടു വേരിയന്റുകളിലാണ് വിക്ടര്‍ പുതുതായി വിപണിയില്‍ എത്തുന്നത്. ഇന്ത്യന്‍ വിപണിയില്‍ ടിവിഎസിന് ശക്തമായ സ്വാധീനം ഉറപ്പിക്കാന്‍ സഹായിച്ചത് 15 വര്‍ഷം മുമ്പ് വിക്ടറിന്റെ വരവായിരുന്നു. 49,490 മുതല്‍ 51,490 രൂപ വരെയാണ് വാഹനത്തിന്റെ ദില്ലിയിലെ എക്‌സ്‌ഷോറൂം വില.

ഡ്രം ബ്രേക് മെക്കാനിസമാണ് വാഹനത്തിന്റെ സവിഷേശതയായി എടുത്തു പറയുന്നത്. പുതിയ 110 സിസി എന്‍ജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. ടിവിഎസിന്റെ സ്റ്റാര്‍ സിറ്റി പ്ലസില്‍ ഉപയോഗിച്ച എന്‍ജിന്‍ ഒന്നുകൂടി പുനരാവിഷ്‌കരിച്ചാണ് പുതിയ വിക്ടറില്‍ ഉപയോഗിക്കുന്നത്. പുതിയ എന്‍ജിന്‍ 8.3 പിഎസില്‍ 9 എന്‍എം ടോര്‍ക്ക് കരുത്ത് സൃഷ്ടിക്കും. മികച്ച ഇന്ധനക്ഷമതയും പുതിയ വിക്ടറിന് ടിവിഎസ് വാഗ്ദാനം ചെയ്യുന്നു.

വിപണിയില്‍ ഹീറോയുടെ സ്‌പ്ലെണ്ടര്‍, പാഷന്‍ പ്രോ, ഹോണ്ട ഡ്രീം സീരീസ് ബൈക്കുകള്‍, ഹോണ്ട ലിവോ എന്നിവയോടാണ് വിക്ടറിന് മത്സരിക്കാനുള്ളത്. 2001-ലാണ് ആദ്യമായി വിക്ടര്‍ വിപണിയില്‍ പുറത്തിറക്കിയത്. അന്ന് ഇന്ത്യയിലെ ഇരുചക്ര വാഹനവിപണിയില്‍ ശക്തമായ സ്വാധീനം ഉറപ്പിക്കാന്‍ വിക്ടറുടെ വരവോടെ സാധിച്ചു. സുസുകിയുമായി തെറ്റിപ്പിരിഞ്ഞ ശേഷം ടിവിഎസ് ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച് പുറത്തിറക്കിയ വാഹനമായിരുന്നു വിക്ടര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News