ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; അസഹിഷ്ണുതയുടെ തെളിവെന്ന് ടിഎന്‍ സീമ; സര്‍വ്വകലാശാല ഉന്നതയോഗം വിളിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ കോര്‍ട്ട് പദവി രാജി വയ്ക്കുമെന്ന് എംപി

ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ കോര്‍ട്ട് എത്രയും വേഗം വിളിച്ച് ചേര്‍ക്കണമെന്ന് കോര്‍ട്ട് അംഗം കൂടിയായ രാജ്യസഭാ അംഗം ടിഎന്‍ സീമ ഇന്ത്യന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ കളളക്കേസില്‍ കുടുക്കി ആത്മഹത്യയിലേക്ക് തളളിവിടുന്ന സാഹചര്യം സര്‍വ്വകലാശാലയുടെ ഉന്നതയോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യാന്‍ തയ്യാറാവുന്നില്ലെങ്കില്‍ താന്‍ പദവി രാജി വയ്ക്കുമെന്ന് ടിഎന്‍ സീമ കൈരളി പീപ്പിള്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

രോഹിത്ത്് വെമൂല വിഷയം ചൂണ്ടിക്കാട്ടി ടിഎന്‍ സീമ സര്‍വ്വകലാശാലയുടെ വിസിറ്റര്‍ കൂടിയായ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കും, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കും കത്ത് നല്‍കി.

ഏറെ അഭിമാനത്തോടെയാണ് രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയുടെ ഭാഗം ആയത്. എന്നാല്‍ രോഹിത്ത് വെമുലയെ ആത്മഹത്യയിലേക്ക് തളളി വിട്ട സംഭവത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി അടക്കം വഹിച്ച പങ്ക് ഞെട്ടിക്കുന്നതാണെന്ന് ടിഎന്‍ സീമ പറഞ്ഞു. എബിവിപിയുടെയും ദത്താത്രേയയുടെ ഇടപെടലിനെതുടര്‍ന്നാണ് ദളിത് വിദ്യാര്‍ത്ഥിക്ക് ആത്മഹത്യചെയ്യെണ്ടി വന്നതെന്നും ടിഎന്‍ സീമ ആരോപിച്ചു. രാജ്യമെബാടും പടര്‍ന്ന് പിടിക്കുന്ന അസഹിഷ്ണുതയുടെ തെളിവാണ് ഈ സംഭവം എന്നും ടിഎന്‍ സീമ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here