എല്ലാവരെയും വിശ്വസിച്ചു; അങ്ങനെ സംഭവിച്ച അബദ്ധങ്ങളാണ് ജീവിതത്തിലുണ്ടായതെന്ന് ശാലു മേനോന്‍; അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചെന്നും താരം

എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചത് കൊണ്ടുണ്ടായ അബദ്ധങ്ങളാണ് തന്റെ ജീവിതത്തില്‍ സംഭവിച്ചതെന്ന് ശാലു മേനോന്‍. ഒരിക്കല്‍ ആരെന്തു പറഞ്ഞാലും വിശ്വസിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സ്വഭാവം മാറിയെന്നും നല്ല ധൈര്യമൊക്കെ ലഭിച്ചുയെന്നും ശാലു പറയുന്നു.

ഒരാളുടെ ജീവിതത്തില്‍ അനുഭവിക്കാനുള്ളതെല്ലാം ഈ ജന്മത്തില്‍ അനുഭവിച്ചു. അമ്മയും മുത്തശ്ശിയുമാണ് എല്ലാ പിന്തുണയും നല്‍കുന്നത്. എല്ലാം സമയ ദോഷം എന്നു വിശ്വസിക്കാനാണ് ഇഷ്ടം. കലാകാരിയായതുകൊണ്ട് ഏതു പ്രതിസന്ധിയേയും മറികടക്കാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ശിഷ്യരും അവരുടെ മാതാപിതാക്കളും നല്‍കിയത് വന്‍ പിന്തുണയാണ്. ജയിലിലായിരുന്നപ്പോള്‍ കുറച്ച് പേരൊക്ക വിട്ടു പോയെങ്കിലും താന്‍ തിരിച്ചു വന്നപ്പോള്‍ എല്ലാ കുട്ടികളും തിരിച്ചെത്തിയെന്ന് ശാലു മേനോന്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

ഡാന്‍സ് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കുന്നുണ്ട്. ഒരു കലാകാരിയെ ഒരിക്കലും തകര്‍ക്കാനാവില്ലെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ശാലു പറഞ്ഞു. ഇക്കാലത്തെ സ്‌കൂള്‍ കലോത്സവത്തില്‍ വിശ്വാസമില്ല. പണവും സ്വാധീനവും ഉണ്ടെങ്കില്‍ മാത്രമേ ഇന്ന് സമ്മാനം കിട്ടു. അതുകൊണ്ട് തന്നെ ശിഷ്യരെ കലോത്സവത്തിന് വിടാറില്ല. ഒരു രൂപ പോലും പണം കൊടുക്കാതെ, കഴിവുകൊണ്ടാണ് തനിക്ക് കലാതിലകപ്പട്ടം കിട്ടിയതെന്നും ശാലു മേനോന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News