പാത ഇരട്ടിപ്പിക്കലും നവീകരണവും; ശനിയാഴ്ച്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: പിറവം- കുറുപ്പന്തറ ഭാഗത്ത് പാത ഇരട്ടിപ്പിക്കലും നവീകരണവും നടക്കുന്നതിനാല്‍ ശനിയാഴ്ച്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

5.25ന് പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമു, 7.10ന് പുറപ്പെടുന്ന കോട്ടയം പാസഞ്ചര്‍, വൈകിട്ട് 5.20ന് പുറപ്പെടുന്ന കോട്ടയം-എറണാകുളം പാസഞ്ചര്‍, കൊല്ലത്ത് നിന്നു രാവിലെ 11.10ന് പുറപ്പെടുന്ന എറണാകുളം മെമു എന്നിവ റദ്ദാക്കി. ചെന്നൈ -തിരുവനന്തപുരം മെയില്‍, എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റോപ്പ് നല്‍കി ആലപ്പുഴ വഴി തിരിച്ചുവിടും.

രാവിലെ 11.30ന്റെ എറണാകുളം- കായംകുളം പാസഞ്ചര്‍, കൊല്ലത്തുനിന്ന് വൈകുന്നേരം 4.20ന് പുറപ്പെടുന്ന എറണാകുളം പാസഞ്ചര്‍ എന്നിവ കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ബംഗളൂരു- കന്യാകുമാരി എക്‌സ്പ്രസ് ഒരു മണിക്കൂര്‍ പിറവത്തും, ഷൊര്‍ണൂരിലേക്കുള്ള വേണാട് എക്‌സ്പ്രസ് കോട്ടയത്തും ഏറ്റുമാനൂരിലുമായി 40 മിനിറ്റും നിര്‍ത്തിയിടുമെന്നും റെയില്‍വേ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here