ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ 10 അധ്യാപകര്‍ രാജിവച്ചു

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത്തിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങളോട് പിന്തുണ പ്രഖ്യാപിച്ച് സര്‍വ്വകലാശാലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട 10 അധ്യാപകര്‍ ഭരണപരമായ പദവികള്‍ രാജിവെച്ചു.

സസ്‌പെന്‍ഡ് ചെയ്തതില്‍ മനംനൊന്ത് കഴിഞ്ഞദിവസമാണ് ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്തത്. രോഹിത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഇടപെടല്‍ വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നിരുന്നു. രോഹിത് ഉള്‍പ്പെടെ അഞ്ചു ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാനവവിഭവശേഷി മന്ത്രാലയം വൈസ് ചാന്‍സിലര്‍ക്ക് അഞ്ച് കത്തുകളാണ് എഴുതിയത്. കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയുടെ കത്ത് ലഭിച്ചതിനു ശേഷമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രാലയം യൂണിവേഴ്‌സിറ്റിയുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്.

ഇക്കാര്യങ്ങള്‍ പുറത്തുവന്നതോടെയാണ് സ്മൃതി ഇറാനിയെയും കേന്ദ്ര സഹമന്ത്രി ബന്ദാരു ദത്താത്രെയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. സംഭവത്തില്‍ കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയയ്ക്കും സര്‍വകലാശാല വിസി അപ്പറാവുവിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പട്ടികജാതി, പട്ടിക വര്‍ഗ നിയമപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News