പൂനം പാണ്ഡെ ഗര്‍ഭം അലസിപ്പിച്ചിട്ടില്ല; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്

മുംബൈ: താന്‍ അബോര്‍ഷന് വിധേയയായി എന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടികളുമായി ബോളിവുഡ് താരം പൂനം പാണ്ഡെ. തനിക്കെതിരെ അപവാദപ്രചരണങ്ങളാണ് നടക്കുന്നതെന്ന് പൂനം ട്വീറ്ററിലൂടെ പ്രതികരിച്ചു. വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും താരം വ്യക്തമാക്കി.

നടി ഗര്‍ഭിണിയായിരുന്നുവെന്നും ജനുവരി 18ന് അബോര്‍ഷന് വിധേയയായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ വച്ച് പൂനം അബോര്‍ഷന് വിധേയയായെന്നാണ് ബോളിവുഡ് ഗോസിപ്പ് മാധ്യമങ്ങളില്‍ നിറഞ്ഞ വാര്‍ത്തകള്‍. നടന്‍ വിനോദ് ഖന്നയുടെ മകന്‍ സാക്ഷി ഖന്നയുമായി പൂനം ഏറെ നാള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ സാക്ഷിയോ അദ്ദേഹത്തോട് ബന്ധമുള്ള മറ്റാരെങ്കിലുമോ ആശുപത്രിയില്‍ എത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. വാര്‍ത്തകള്‍ സോഷ്യല്‍മീഡിയ വഴി വ്യാപകമായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയത്.

ഇക്കഴിഞ്ഞ ക്രിസ്മസിന് ജിംഗിള്‍ ബൂബ്‌സ് എന്ന പേരില്‍ വിവാദ വീഡിയോ പുറത്തിറക്കിയും പൂനം ശ്രദ്ധനേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News